.
കല്‍പ്പറ്റ: ഗവ.മെഡിക്കല്‍ കോളജ് മടക്കിമലയ്ക്കു സമീപം കോട്ടത്തറ വില്ലേജില്‍ സൗജന്യമായി ലഭ്യമായ ഭൂമിയില്‍ സ്ഥാപിക്കണമെന്നു ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടി. ഉഷാകുമാരി. കളക്ടറേറ്റ് പടിക്കല്‍ ആക്ഷന്‍ കമ്മിറ്റിയുടെ ഏഴാം ദിവസത്തെ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മെഡിക്കല്‍ കോളജിനുവേണ്ടി ഭൂമി വിലയ്ക്കുവാങ്ങാന്‍ ആലോചനയുണ്ടെങ്കില്‍ ഉപേക്ഷിക്കണമെന്നു ഉഷാകുമാരി സര്‍ക്കാരിനോടു ആവശ്യപ്പെട്ടു. ആക്ഷന്‍ കമ്മിറ്റി ട്രഷറര്‍ വി.പി. അബ്ദുള്‍ ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. ഇ.പി. ഫിലിപ്പുകുട്ടി, വിജയന് മടക്കിമല, അഡ്വ.ടി.യു. ബാബു, ഗഫൂര്‍ വെണ്ണിയോട്, ബിനോയ് ജോസഫ്, സാജന് പടിഞ്ഞാറത്തറ, സുലേഖ വസന്തരാജ്, സി. രാജന്, സുലോചന രാമകൃഷ്ണന്, സനല്‍ കേണിച്ചിറ, ബിജു വാഴവറ്റ, അജയന് പിണങ്ങോട്, അബ്ദുള്‍ ഖാദര്‍ മടക്കിമല, പി. ഹംസ എന്നിവര്‍ പ്രസംഗിച്ചു. ജോബിന് ജോസ്, ജോസ് പീറ്റര്‍, ഇക്ബാല്‍ മുട്ടില്‍, ഇ.കെ. വിജയന്, ബെന്നി തൃക്കൈപ്പെറ്റ, ഷാജി ചോമയില്‍, പി. ധര്‍മേഷ്, സി.പി. അഷ്റഫ്, അഷ്റഫ് പുലാടാന്, ടി.ജെ. ബാബുരാജ് എന്നിവര്‍ നേതൃത്വം നല്കി. സമരത്തിനു ഐക്യദാര്‍ഢ്യം അറിയിച്ച് തേര്‍വാടിക്കുന്ന് അയല്പക്ക വേദി നഗരത്തില്‍ പ്രകടനം നടത്തി.’
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...