മേപ്പാടി: കുന്നമ്പറ്റ ഗ്രൗണ്ടിന് സമീപം മുൻ കേന്ദ്ര മന്ത്രിയും ,സോഷ്യലിസ്റ്റു നേതാവുമായിരുന്ന എം.പി.വീരേന്ദ്രകുമാറിൻ്റെ സ്മരണയിൽ എൽ.കെ. ഡി. കുന്നമ്പറ്റ യൂണിറ്റ് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം എൽ.ജെ .ഡി . ജില്ലാ പ്രസിഡണ്ട് കെ.കെ ഹംസ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ യു.എ അജ്മൽ സാജിദ് അദ്ധ്യക്ഷത വഹിച്ചു. പി.വി.മാത്യു, എൻ.ഒ ദേവസി, എം.ബാലകൃഷ്ണൻ, പി.കോമു, കെ.കെ ബാലകൃഷ്ണൻ, യു. അഹന്മദ് കുട്ടി, എൻ.. ഹംസ, എൻ. ഷാജി, കെ.കെ.റഫീക്ക്, ജിംഷിൻ സുരേഷ്, കെ.ഇ അജ്മൽ എന്നിവർ സംസാരിച്ചു.