അങ്കമാലിയിൽ കെ.എസ്.ആർ.ടി.സി ബസിന് പിറകിൽ ടൂറിസ്റ്റ് ബസിടിച്ച് യാത്രക്കാരി മരിച്ചു. മലപ്പുറം ചെമ്മാട് കോഴിക്കോട് റോഡിൽ താമസക്കാരനായ കോരൻകണ്ടൻ ശാഫിയുടെ ഭാര്യ സലീന (38) ആണ് മരിച്ചത്.
രാവിലെ 5.45 ഓടെയായിരുന്നു അപകടം. അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിലാണ് അപകടമുണ്ടായത്. കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസിന് പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു.