കല്‍പ്പറ്റ: രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിന് ആന്ദ്രപ്രദേശിലെ തിരുപ്പതി അക്കാദി ഓഫ് ഗ്രസ്റൂട്ട് സ്റ്റഡീസ് ആന്റ് റിസര്‍ച്ച് ഓഫ് ഇന്ത്യ നല്കുന്ന രാജീവ് ഗാന്ധി അവാര്‍ഡിന് വയനാട് ജില്ലാ പഞ്ചായത്ത് അര്‍ഹമായി. 2023ല്‍ ജില്ലാ പഞ്ചായത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ് 19ാമത് രാജിവ് ഗാന്ധി ദേശീയ അവാര്‍ഡിനായി വയനാടിനെ തിരഞ്ഞെടുത്തത്. മുന്‍ ലോക്സഭ സെക്രട്ടറി ഡോ. സുഭാഷ് സി കാഷ്യപ് ചെയര്‍മാനായ ജൂറിയാണ് വിദ്യാഭ്യാസമേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ ബോധവല്‍ക്കരണ പരിപാടികള്‍, ജില്ലയുടെ കാര്‍ബണ്‍ എമിഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് വയനാടിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഇത് കൂട്ടായ പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകരമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു.
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...