കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവർത്തക ക്യാമ്പ് വയനാട് മുട്ടിലിൽ

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രവർത്തക ക്യാമ്പ് ഇത്തവണ വയനാട്ടിൽ വച്ചാണ് നടക്കുന്നത്. മുട്ടിൽ ഡബ്ല്യം .എം .ഒ. കോളേജിൽ വച്ച് ഒക്ടോബർ 23, 24 തിയതികളിൽ ആണ് ക്യാമ്പ് നടക്കുക .
23 നു രാവിലെ 10 മണിക്ക് കണ്ണൂർ സർവ കലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. നവ ഫാസിസം ആഗോള ദേശീയ സാഹചര്യങ്ങൾ എന്നതാണ് വിഷയം.
സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 200 പ്രതിനിധികൾ രണ്ടു ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കും . ക്യാമ്പിന്റെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ജോജി കൂട്ടുമ്മേൽ വിശദീകരണം നടത്തി.
സ്വാഗത സംഘം ഭാരവാഹികൾ ചെയർ പേഴ്‌സൺ : നസീമ മങ്ങാടൻ (മുട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ) വൈസ് ചെയർ പേഴ്സൺ : സി കെ ശിവരാമൻ, പി എം സന്തോഷ് കുമാർ, ഷീബ വേണുഗോപാൽ
ജനറൽ കൺവീനർ : പ്രൊഫ കെ ബാലഗോപാലൻ (കേന്ദ്ര നിർവാഹക സമിതി അംഗം)
കൺവീനർ : കെ ബിജോപോൾ, പി ജനാർദ്ദനൻ
വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *