മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും പാർട്ടിയും ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് എക്സൈസ് ചെക്ക് പോസ്റ്റ് ടീം ,വയനാട് എക്സൈസ് ഇൻറലിജൻസ് ആൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ടീം എന്നിവരുമായി ചേർന്ന് നടത്തിയ വാഹനപരിശോധനയിൽ ബാംഗ്ലൂർ ഭാഗത്തുനിന്ന് വന്ന കെഎൽ 12 L 9740 രജിസ്ട്രേഷൻ നമ്പർ ഇയോൺ കാറിൽ കടത്തിക്കൊണ്ടുവന്ന 204 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്ത് 5 യുവാക്കളെ അറസ്റ്റ് ചെയ്തു.കാറിന്റെ സ്റ്റിയറിംഗിനു താഴെയുള്ള അറയിൽ ഇൻസുലേഷൻ ടേപ്പ് വച്ച് ഒട്ടിച്ച് വച്ച് മറച്ച നിലയിലായിരുന്നു 204 ഗ്രാം മെത്താഫിറ്റാമിൻ കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്ന് വാങ്ങിയ മയക്കു മരുന്നായ മെത്താംഫിറ്റമിൻ കൽപ്പറ്റ ,വൈത്തിരി എന്നീ മേഖലകൾ കേന്ദ്രീകരിച്ച് ചില്ലറ വിൽപ്പനക്കാണ് കൊണ്ടുവന്നത്.വൈത്തിരി താലൂക്കിൽ ചുണ്ടേൽ പോസ്റ്റിൽ കാപ്പും കുന്ന് ദേശത്ത് ചുണ്ടേൽഎസ്റ്റേറ്റിൽ കടലിക്കാട്ട് വീട്ടിൽ ഫൈസൽ റാസി . കെ .എം ,32 വയസ്സ് ,വൈത്തിരി താലൂക്കിൽ മുട്ടിൽ വില്ലേജിൽ ,പരിയാരം ഭാഗത്ത് പുതുക്കണ്ടി വീട്ടിൽ മുഹമ്മദ് അസനൂൽ ഷാദുലി , 23 വയസ്സ്, വൈത്തിരി താലൂക്കിൽ കോട്ടപ്പടി വില്ലേജിൽ പുത്തൂർ വയൽ ഭാഗത്ത്, അഞ്ഞിലി വീട്ടിൽ സോബിൻ കുര്യാക്കോസ്, 23 വയസ്സ്, എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ വെട്ടിലപ്പാറ ഭാഗത്ത് പള്ളത്തുപാറ വീട്ടിൽ മുഹമ്മദ് ബാവ. പി .എ . 22 വയസ്സ്, മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ മണിമൂലി പോസ്റ്റിൽ വാരിക്കുന്ന് ദേശത്ത് ഡെൽബിൻ ഷാജി ജോസഫ്, 21 വയസ്സ് എന്നിവരാണ് എക്സൈസ് പിടിയിലായത്.നിലമ്പൂർ കോതമംഗലം സ്വദേശികളായ യുവാക്കൾ ബാംഗ്ലൂരിൽ നേഴ്സിങ് വിദ്യാർഥികളാണ്.മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രജിത്ത്. എ.യുടെ നേതൃത്വത്തിലുള്ള എക്സൈസ് ടീമിൽ പ്രിവൻ്റീവ് ഓഫീസർമാരായ ജോണി കെ, ജിനോഷ് പി ആർ ,അനൂപ് ഇ, രാമചന്ദ്രൻ എ.ടി.കെ, അജയകുമാർ.കെ.കെ, എന്നിവരും സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ് ടി ജി , ഉണ്ണികൃഷ്ണൻ, സനൂപ് കെ എസ് , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിംജിത്ത് പി.എന്നിവരും പങ്കെടുത്തു. 2 ലക്ഷം രൂപയ്ക്ക് ബാംഗ്ലൂരിൽ നിന്ന് വാങ്ങിയ മെത്താംഫിറ്റമിന് ഗ്രാമിന് 4000 രൂപ നിരക്കിൽ ചില്ലറ വിൽപ്പന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ജൂലൈ മാസം വയനാട് ജില്ലയിൽ എക്സൈസ് കണ്ടെടുക്കുന്ന മൂന്നാമത്തെ മേജർ മയക്കുമരുന്ന് കേസ് ആണിത്.20 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇത്. പ്രതികളേയും വാഹനവും കോടതിയിൽ ഹാജരാക്കും.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...