കൊച്ചി: അസോസിയേഷന് ഓഫ് ഫുഡ് സയന്റിസ്റ്റ്സ് ആന്‍ഡ് ടെക്നോളജിസ്റ്റ് ഇന്ത്യാ (എഎഫ്എസ്റ്റിഐ) കൊച്ചിന് ചാപ്റ്ററിന്റെയും നിറ്റാ ജലറ്റിന് ഇന്ത്യ ലിമിറ്റഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക ഭക്ഷ്യസുരക്ഷാ ദിനം ആചരിച്ചു. നിറ്റാ ജലാറ്റിന്‍ കാക്കനാട് ഡിവിഷനില്‍ നടന്ന ദിനാചരണം നിറ്റാ ജലറ്റിന് സീനിയര്‍ ജനറല്‍ മാനേജര്‍ കെ പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സിഐഎഫ്റ്റി മുന്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.ടി വി ശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷന് ദേശിയ വൈസ് പ്രസിഡന്റ് ഡോ. ഡി ഡി നമ്പൂതിരി, എഎഫ്എസ്ടിഐ കൊച്ചിന് ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ജേക്കബ് മേലേടം, യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് സയന്‍സ് അസോസിയേറ്റ് പ്രൊഫ. ഡോ.മായ രാമന്, നിറ്റാ ജലാറ്റിന്‍ ക്വാളിറ്റി അഷ്വറന്‍സ് വിഭാഗം മേധാവി ഡോ. കെ ആര് ചിത്ര, എഎഫ്എസ്ടിഐ കൊച്ചിന് ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് കെ ശശികുമാര്‍, കൊച്ചിന് ചാപ്റ്റര്‍ സെക്രട്ടറി ജയന് ജേക്കബ് എന്നിവര്‍ സംസാരിച്ചു.
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....