പ്രകൃതി വിഭവ ചൂഷണത്തിനെതിരെ ഗ്രീൻ കേരളമൂവ്മെന്റ് കൂട്ടായ്മ | 6 – ന്

പ്രകൃതിസന്തുലനം സാധ്യമല്ലാത്തവിധം തികച്ചും മനുഷ്യനിർമ്മിത ആഗോളതാപനം ,അത് ഭൂഗോളത്തെയാകെ കാലാവസ്ഥാവ്യതിയാന ത്തിലേക്കും പാരിസ്ഥിതീക പ്രതിസന്ധിയിലും അകപ്പെടുത്തിയിരിക്കുന്നു അപ്പോഴും ഭൗമ പരിമിതിയോർക്കാത്ത അന്തമില്ലാത്ത പ്രകൃതിവിഭവ ചൂഷണങ്ങൾ ആശാസ്ത്രീയ വിഭവ – ഭൂ വിനിയോഗം മലിനീകരണ മാരണങ്ങൾ വിസ്‌ഫോടനാത്മക ജനപ്പെരുപ്പം …. ഭരണയന്ത്രത്തെയാകെ പ്രകൃതിക്കുനേരെതിരിക്കുന്ന ഭരണകൂടങ്ങൾ… ഭ്രാന്തമായ വികസന സ്വപ്‌നങ്ങളിലാണ് മനുഷ്യൻ എന്നാലീ പകൽകിനാവൊരു വ്യാമോഹവും അവസാനത്തിന്റെ ആരംഭവുമാണെന്ന് പ്രകൃതിനിയമങ്ങൾ പറയുന്നു .
ഗ്രീൻ കേരളമൂവ്മെന്റ് ന്റെ ആഭിമുഖ്യത്തിൽ ‘ആഗോളതാപനം കാലാവസ്ഥാവ്യതിയാനം കാർഷിക പ്രതിസന്ധി വയനാട്ടിൽ സംഭവിക്കുന്നത് ‘ എന്ന സെമിനാർ മുട്ടിൽ WMO കോളേജിൽ നടത്തുന്നത് സംബന്ധിച്ചും വിഴിഞ്ഞം സമര ഐക്യദാർഢ്യം ജില്ലാതലത്തിൽ ആലോചിക്കുന്നതിനുമായി 16/10/22 ഞായർ 2 pm കൽപ്പറ്റ ജ്വാലയിൽ (near Ad chathukutty) ചേരുമെന്ന് കൺവീനർ ബഷീർ ആനന്ദ് ജോൺ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post *ലഹരിമുക്ത നഗരസഭ; ജനകീയ പോരാട്ടവുമായി ബത്തേരി
Next post സി.ഐ. കെ.എ. എലിസബത്തിനെ സ്ഥലം മാറ്റി
Close

Thank you for visiting Malayalanad.in