. മാനന്തവാടി:
കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുമായി ഗ്രീൻസ് നാച്ചുറൽസ് മാനന്തവാടി എരുമത്തെരുവിൽ പ്രവർത്തം തുടങ്ങി. കൃഷി വകുപ്പിൻ്റെ സാമ്പത്തിക സഹായത്തോടെ മാനന്തവാടി ആസ്ഥാനമായ കാർഷികോൽപ്പാദക കമ്പനിയായ ടി ഫാം വയനാട് എഫ്. പി.ഒ.ക്ക് കീഴിൽ തലപ്പുഴയിൽ പ്രവർത്തിക്കുന്ന ഗ്രീൻസ് കർഷക താൽപ്പര്യ സംഘത്തിൻ്റെ നേതൃത്വത്തിലാണ് ഗ്രീൻസ് നാച്ചുറൽസ് പ്രവർത്തിക്കുന്നത്. കാർഷിക സംരംഭകരും ചെറുകിട സംരംഭകരും ഉൽപ്പാദിപ്പിക്കുന്ന മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ മാനന്തവാടിയിലെ ആദ്യ വിപണന കേന്ദ്രമാണിത്. മാനന്തവാടി നഗര സഭ ചെയർപേഴ്സൺ സി.കെ. രത്ന വല്ലി ഉദ്ഘാടനം നിർവ്വഹിച്ചു. ഫാർമർ പ്രൊഡ്യുസർ കമ്പനി കൺസോർഷ്യം സംസ്ഥാന പ്രസിഡണ്ട് സാബു പാലാട്ടിൽ അധ്യക്ഷത വഹിച്ചു എ.വി. മാത്യു ആദ്യ വിൽപ്പന സ്വീകരിച്ചു. ഗ്രീൻസ് ഭാരവാഹികളായ ഉദയകുമാർ, സുഭാഷ് തുടങ്ങിയവരുടെ നേതൃത്വണ് ഗ്രീൻസ് നാച്ചുറൽസ് പ്രവർത്തിക്കുന്നത്. കർഷക താൽപ്പര്യ സംഘങ്ങളും കാർഷികോൽപ്പാദക കമ്പനികളും നിർമ്മിക്കുന്ന മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് വിപണി ഒരുക്കുന്നതിൻ്റെ ഭാഗമായാണ് കേരളത്തിലുടനീളം ഇത്തരം സ്ഥാപനങ്ങൾ ആരംഭിക്കുന്നത് ..
ബത്തേരി: ലൈസൻസില്ലാതെ നിയമവിരുദ്ധമായി കാറിൽ തിരകളും(ammunitions) മാരകായുധങ്ങളും കടത്തിയ സംഭവത്തിൽ ഒരാളെ കൂടി പിടികൂടി. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ബത്തേരി, പുത്തൻകുന്ന്, കോടതിപ്പടി, പാലപ്പെട്ടി വീട്ടിൽ, സഞ്ജു...
മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അധ്യയന വർഷത്തിൽ...
വയനാട്ടിൽ മഴ ശക്തമായി കേന്ദ്ര സേനെയെത്തി :മരം വീണും മണ്ണിടിഞ്ഞും ഗതാഗത കുരുക്ക്. നെന്മേനി ഗ്രാമ പഞ്ചായത്തിൽ പല്ലടംകുന്നു നഗറിൽ വീടിനു മുകളിലേക്കു മരം വീണു മറ്റു...
. കൽപ്പറ്റ: വയനാട്ടിൽ കനത്ത മഴ തുടങ്ങി. ലക്കിടിയിൽ 103 മില്ലിമീറ്റർ മഴ ലഭിച്ചു. വൈത്തിരി ചാരിറ്റിയിൽ മണ്ണിടിഞ്ഞു. ആർക്കും പരിക്കില്ല. സ്വകാര്യ സ്ഥലത്തെ സംരക്ഷണ മതിലാണ്...
കൽപ്പറ്റ:-സംസ്ഥാന സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കും ജനദ്രോഹ നയങ്ങൾക്കു മെതിരെ യു ഡി ടി എഫ് നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യു ഡി ടി എഫ്...
വൈത്തിരി: സ്വന്തം ഉപയോഗത്തിനും വില്‍പ്പനക്കുമായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട്, താമരശേരി, രാരോത്ത് വി.സി. സായൂജ്(33)നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും...