കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് : തലപ്പുഴ ക്ഷീര സംഘ യൂണിറ്റ് രൂപീകരിച്ചു. തവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴ ക്ഷീര സഹകരണ സംഘത്തിൽ ജീവനക്കാരെ ഉൾപ്പെടുത്തി കേരളത്തിലെ ഏറ്റവും വലിയ സഹകരണ സർവ്വീസ് സംഘടനയായ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ തലപ്പുഴ യൂണിറ്റ് രൂപീകരണ യോഗം വയനാട് ജില്ല ജനറൽ സെക്രട്ടറി ജിൽസൺ മാത്യൂ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എം.ജി.ബാബു അധ്യക്ഷം വഹിച്ചു. ബിജു നരിപ്പാറ, ജെൻസിൽ തുടങ്ങിയവർ പ്രസംഗിച്ചു.