ഛായാമുഖി 2024 -വനിതാ സംരംഭക ഉൽപ്പന്ന പ്രദർശന വിപണന മേള തുടങ്ങി

വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് വനിതാ സംഭകർക്കായി സംഘടിപ്പിക്കുന്ന ഛായാമുഖി രണ്ടാം എഡീഷൻ പ്രദർശന വിപണന മേള തുടങ്ങി .കൽപ്പറ്റ എസ.കെ.എം.ജെ ഹൈസ്‌കൂൾ ഹാളിൽ നടക്കുന്ന വിപണന മേള വയനാട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ രമ ഉൽഘടനം ചെയ്തു . കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ ടി ജെ ഐസക്ക് മുഖ്യാതിഥി ആയിരുന്നു.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ഇരുപതോളം സംരംഭകർ മേളയിൽ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ആരോഗ്യം, ടൂറിസം ,ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ നിന്നുള്ള വനിത സംരംഭകർ സ്റ്റാളുകൾ ഒരുക്കിയിട്ടുള്ളത്. ഇതാദ്യമായി ആദിവാസി വിഭാഗത്തിൽ നിന്നുള്ള സംരംഭകരും മേളയിൽ പങ്കെടുക്കുന്നുണ്ട്.കുറഞ്ഞ വിലയിൽ വൈവിധ്യമാർന്ന ഉല്പന്നങ്ങൾ വാങ്ങാൻ പൊതു ജനങ്ങൾക്ക് മേളയിലൂടെ അവസരം ലഭിക്കുമെന്ന് സംഘടകർ അറിയിച്ചു. മേളയോട് അനുബന്ധിച്ച വിവിധ മേഖലകളിൽ പ്രഗൽഭരായ വനിതകളെ ആദരിച്ചു. വയനാട്ടിൽ നിന്നും ഗുജറാത്തിലെ സോമനാഥ് വരെ ഒറ്റക്ക് സൈക്കിളിൽ സഞ്ചരിച്ചു അപർണ വിനോദ് , യുവശാസ്ത്രജ്ഞയ്ക്കുള്ള കേന്ദ്ര സർക്കാട് ഫെല്ലോഷിപ്പ് നേടിയ വി മോനിഷ , എം എ ഭാരത നാട്യം രണ്ടാം റാങ്ക് നേടിയ ശുഭ ബാബു , സൈക്ലിംഗ് ചാമ്പ്യൻ മഹി സുധി എന്നിവരെ ആദരിച്ചു. വിമൻ ചേംബർ പുറത്തിറക്കിയ ന്യൂസ് ലെറ്റർ മുൻസിപ്പൽ ചെയർമാൻ ഐസക്കും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ രമയും ചേർന്ന് പ്രകാശനം ചെയ്തു പ്രസിഡന്റ് ബിന്ദു മിൽട്ടൺ അധ്യക്ഷയായ ചടങ്ങിൽ സെക്രട്ടറി എം.ഡി ശ്യാമള സ്വാഗതം ആശസിച്ചു .പ്രോഗ്രാം കോഡിനേറ്റർ പാർവതീ വിഷ്ണുദാസ് നന്ദി പ്രകടനം നടത്തി .

Leave a Reply

Your email address will not be published. Required fields are marked *

Previous post ബദ്റുൽഹുദാ ഹിഫ്ളുൽ ഖുർആൻ പഠനാരംഭം നടത്തി
Next post പച്ചിലക്കാട് നശത്തുൽ ഇസ്ലാം മദ്രസ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
Close

Thank you for visiting Malayalanad.in