പനമരം: കാരന്തൂർ മർകസ് അക്കാദമി ഓഫ്’ ഖുർആൻ സ്റ്റഡീസിൻ്റെ അഫ്ലിയേഷനോട് കൂടി ബദ്റുൽഹുദയിൽ പ്രവർത്തിക്കുന്ന ഹിഫ്ളുൽ ഖുർആൻ ബാച്ചിൻ്റെ ഈ വർഷത്തെ പഠനാരംഭം മർകസ് പ്രസിഡണ്ട് സയ്യിദലി ബാഫഖി തങ്ങൾ നിർവ്വഹിച്ചു പി. ഉസ്മാൻ മൗലവി, കെ.കെ മമ്മൂട്ടി മദനി, പി.കെ ഇബ്രാഹീം സഖാഫി, ഹാഫിള് താജുദ്ദീൻ സഖാഫി, ഹാഫിള് അമീർ സഖാഫി, നൗഫൽ അഹ്സനി തുടങ്ങിയവർ സമ്പന്ധിച്ചു തരുവണ മമ്മൂട്ടി മദനിയുടെ വീട്ടിലെ ശേഖരത്തിലുള്ള കിതാബുകളും പഠനാർഹമായ പുസ്തകങ്ങളും ബദ്റുൽഹുദയിലേക്ക് വഖഫ് ചെയ്തത് സയ്യിദലി ബാഫഖി തങ്ങൾ ഏറ്റ് വാങ്ങി