കുടുംബശ്രീയുടെ ‘സർഗ്ഗ ശ്രീ’ പ്രകാശനം ചെയ്തു

തരുവണ:വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ തരുവണ എട്ടാം വാർഡിലെ കുടുംബശ്രീ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച ‘സർഗ്ഗ ശ്രീ’ മാഗസിൻ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ അധ്യക്ഷത വഹിച്ചു. തസ്‌ലിമ നൗഫൽ, മറിയം കാരാട്ടിൽ, ആരിഫ പി. സി, നജ്മത്ത് സി.എച്ച്‌ തുടങ്ങിയവർ സംസാരിച്ചു.
തരുവണ എട്ടാം വാർഡിലെ 34 അയൽക്കൂട്ടങ്ങളുടെ സംയുക്ത സൃഷ്ടിയാണ് ‘സർഗ ശ്രീ’മാഗസിൻ. അംഗങ്ങളുടെ രചനകൾ, വാർഡിലെ ചരിത്രം, സ്ത്രീശാക്‌തീകരണ പ്രവർത്തനങ്ങൾ, മറ്റ് അനുബന്ധ കാര്യങ്ങളടക്കം രേഖപ്പെടുത്തിയാണ് മാഗസിൻ തെയ്യാറാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വാക്സിനേഷൻ പാർശ്വഫലങ്ങൾ മൂലം മരിച്ചവരുടെ അവകാശികൾക്ക് 50 ലക്ഷം രൂപ വീതം കേന്ദ്ര ഗവൺമെന്റ് നഷ്ടപരിഹാരം നൽകണമെന്ന് എൻ.സി.പി.എസ്.
Next post വൈകല്യങ്ങളെ തോൽപ്പിച്ച് വിജയം: അശ്റിൻ ലിയാനക്ക് അഭിനന്ദനവുമായി ബദ്റുൽഹുദ: പഠന ചെലവുകൾ ഏറ്റെടുക്കും
Close

Thank you for visiting Malayalanad.in