ജപ്തി നോട്ടീസ് കൈപ്പറ്റി പകച്ചു നിന്ന പൂക്കുഞ്ഞിനെ തേടിയെത്തിയത് ഭാഗ്യ ദേവത .

കൊല്ലം: ജീവിതം മാറ്റിമറിക്കാൻ ഒരു നിമിഷം മതിയെന്ന് പറയുന്നത് വെറുതെയല്ല. , കൊല്ലം മൈനാഗപ്പള്ളിയിലെ പൂക്കുഞ്ഞിന്റെ ജീവിതത്തിലും സംഭവിച്ചത് അതുതന്നെ. എല്ലാം നഷ്ടപ്പെട്ടെന്ന് കരുതി ദു:ഖിച്ചിരിക്കുമ്പോൾ കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം നൽകി ഭാഗ്യദേവതയുടെ കടാക്ഷം. മത്സ്യ വിൽപ്പനക്കാരനായ പൂക്കുഞ്ഞിന് ഇപ്പോഴും ഒരു മരവിപ്പാണ്. മൈനാഗപ്പള്ളി ഷാനവാസ് മൻസിലിലെ പൂക്കുഞ്ഞി (40) ന്റെ ജീവിതം മാറ്റിമറിച്ച ദിവസമായിരുന്നു ബുധനാഴ്ച. ബൈക്കിൽ മീൻ വീറ്റാണ് പൂക്കുഞ്ഞ് കുടുംബം പോറ്റുന്നത്.
ബാങ്കിൽ നിന്നുള്ള ജപ്തി നോട്ടീസ് കൈപ്പറ്റി മണിക്കൂറിനു ശേഷം വിധിയുടെ രൂപത്തിൽ പൂക്കുഞ്ഞിനെ തേടിയെത്തിയത് ഭാഗ്യദേവതയായിരുന്നു. . വീട് നിർമാണത്തിനായി കരുനാഗപ്പള്ളി കുറ്റിവട്ടത്തെ കോർപറേഷൻ ബാങ്ക് ശാഖയിൽ നിന്ന് 7.45 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. കുടിശിക ഒൻപതു ലക്ഷത്തിൽ എത്തി നിന്നതോടെ ജപ്തി
ഭീഷണിയിലായിരുന്നു കുടുംബം. ഒടുവിലാണ് ബാങ്ക് അയച്ച ജപ്തി നോട്ടീസ് ഉച്ചയ്ക്ക് 12 മണിയോടെ പൂക്കുഞ്ഞ് കൈപ്പറ്റുന്നത്. ജപ്തി നോട്ടീസ് ലഭിച്ചതോടെ പൂക്കുഞ്ഞിന് നെഞ്ചിടിപ്പേറി. എന്തു ചെയ്യണമെന്ന് അറിയാതെ പൂക്കുഞ്ഞും കുടുംബവും പകച്ചു നിൽക്കുമ്പോഴാണ് മൂന്നുമണിയോടെ സഹോദരന്റെ വിളിയെത്തുന്നത്.
രാവിലെ എടുത്ത അക്ഷയ ഭാഗ്യക്കുറിക്ക് ഒന്നാം സമ്മാനം ലഭിച്ചുവെന്ന് സഹോദരൻ അറിയിച്ചെങ്കിലും പൂക്കുഞ്ഞിന് വിശ്വാസം വന്നില്ല. തന്റെ കയ്യിലുള്ള എ.ഇസഡ് 907042 ടിക്കറ്റ് ഒന്നു കൂടി ഒത്തുനോക്കിയപ്പോഴാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ തനിക്കാണ് ലഭിച്ചതെന്ന് ബോധ്യപ്പെടുന്നത്. ലോട്ടറി എടുക്കുന്ന പതിവില്ലാത്ത തനിക്ക് ലോട്ടറി അടിച്ചതിന്റെ അമ്പരപ്പിലാണ് പൂക്കുഞ്ഞ്. മുംതാസ് ആണ് പൂക്കിഞ്ഞിന്റെ ഭാര്യ. മുനീർ, മുഹ്സിന എന്നിവർ മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post സെക്രട്ടറിയേറ്റ് മാര്‍ച്ച് വിജയിപ്പിക്കുമെന്ന് കേരള സ്‌റ്റേറ്റ് ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷൻ.
Next post മലബാർ ഗോൾഡ് & ഡയമണ്ട്സ് കൽപ്പറ്റ ഷോറൂമിൽ അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ബ്രൈഡൽ ജ്വല്ലറി ഷോ ആരംഭിച്ചു
Close

Thank you for visiting Malayalanad.in