ജോസ്ന ക്രിസ്റ്റി ജോസ്നു അഭിനന്ദനവുമായി രാഹുൽ ഗാന്ധി എം പി

കൽപ്പറ്റ: ദേശീയ ഗെയിംസിൽ വനിതകളുടെ ഫെൻസിങ് മത്സരത്തിൽ വെങ്കല മെഡൽ നേടിയ ജോസ്ന ക്രിസ്റ്റി ജോസിനു അഭിനന്ദനവുമായി രാഹുൽ ഗാന്ധി എം പി. ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും, പ്രത്യേകിച്ച് കോമൺവെൽത്ത് ഗെയിംസിലെ നിങ്ങളുടെ മാതൃകാപരമായ പ്രകടനം പ്രശംസ അർഹിക്കുന്നു എന്നും നമുക്കെല്ലാവർക്കും പ്രത്യേകിച്ച് വയനാടിന് ഇത് അഭിമാന നിമിഷമാണ് എന്നും ജോസ്നയ്ക്ക്‌ അയച്ച അഭിനന്ദന സന്ദേശത്തിൽ രാഹുൽ ഗാന്ധി എം പി പറഞ്ഞു.
‘ഈ മെഡൽ നിങ്ങളുടെ അസാമാന്യമായ കഴിവിനും മികവിനും നിശ്ചയദാർഢ്യത്തിനുമുള്ള അംഗീകാരമാണ്. ഫെൻസിങ്ങിനെ കുറിച്ചുള്ള നിങ്ങളുടെ ജിജ്ഞാസ നിങ്ങൾ ഒരു അഭിനിവേശമാക്കി മാറ്റി എന്നറിയുന്നത് സന്തോഷകരമാണ്. നിങ്ങൾ അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളികൾക്കിടയിലും നിങ്ങളുടെ ലക്ഷ്യത്തിനായി അശ്രാന്തമായി പ്രവർത്തിക്കാനുള്ള നിങ്ങളുടെ കഴിവിനെ ഞാൻ അഭിനന്ദിക്കുന്നു. നിങ്ങളുടെ വിജയവും സ്ഥിരോത്സാഹവും മറ്റുള്ളവരെ പ്രചോദിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’- ജോസ്ന ക്രിസ്റ്റി ജോസിന്‌ അയച്ച അനുമോദന സന്ദേശത്തിൽ രാഹുൽ ഗാന്ധി എം പി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മുന്നറിയിപ്പുകള്‍ മുന്നൊരുക്കങ്ങൾ: അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനം ആചരിച്ചു
Next post നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതി നീരുറവ്; രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കണം
Close

Thank you for visiting Malayalanad.in