കളിമൺ കലാശില്പശാല 14 മുതൽ 17 വരെ മാനന്തവാടി ആർട്ട് ഗ്യാലറിയിൽ

കളിമൺ കലാശില്പശാല 14 മുതൽ 17 വരെ മാനന്തവാടി ആർട്ട് ഗ്യാലറിയിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേരള ലളിതകലാ അക്കാദമി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെയും സോളിഡാരിറ്റി വികസ കേന്ദ്രത്തിന്റെയും സഹകരണത്തോടെ 2012 ഒക്ടോബർ 14 മുതൽ 17 വരെ വയനാട് മാനന്തവാടി ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിക്കുന്ന കളിമൺ കലാശില്പ നിർമ്മാണ പണിപ്പുരയാണ് ‘ചമതി . വയനാട് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കലാപ്രവർത്തകരും, മൺപാത്രനിർമ്മാണം കുലത്തൊഴിലാക്കിയ സമൂഹങ്ങളിൽ നിന്നും തദ്ദേശീയ സമൂഹങ്ങളിൽ നിന്നുമുള്ള പഠിതാക്കളും ഉൾപ്പെടെ മുപ്പതിലേറെ പേരാണ് ഈ ശില്പശാലയിൽ പങ്കെടുക്കുന്നത്. കേരളത്തിലെ പ്രഗത്ഭരായ ശിൽപികൾ നയിക്കുന്ന ഈ ക്യാമ്പ് വയനാട് ജില്ലയിൽ മാനന്തവാടിയിൽ 2011 ൽ ആർട് ഗ്യാലറി സ്ഥാപിച്ചതിന് ശേഷം ഈ ദിശയിൽ നടക്കുന്ന ആദ്യ സംരംഭമാണ് മുൻകാലത്ത് അക്കാദമിയുടെ നേതൃത്വത്തിൽ അലങ്കാര പാ നിർമാണത്തിൽ പരിശീലനം ലഭിച്ചു. മാനന്തവാടി പഞ്ചായത്തിലെ മൺപാത്രനിർമ്മാണം. കുല ഴിലായി ചെയ്തിരുന്ന സമൂഹത്തിൽ പെട്ടവർ വളരെ വിജയപ്രദമായി വൈദ്യുത പ്രകത്തിൽ അലങ്കാര പാത്രങ്ങൾ നിർമ്മിച്ചു. വിപണനം ചെയ്തും ഉപജീവനം നടത്തി കഴിയുന്നു എന്നത് വളരെ അഭിമാനകരമാണ്. പരമ്പരാഗത മൺ പാത നിർമ്മാണത്തിൽ നിന്നും കലാമേന്മയുള്ള അലങ്കാര ങ്ങളിലേയ്ക്കും കലാവസ്തുക്കളിലേയ്ക്കുമുള്ള ചുവടുമാറ്റം ഈ മേഖലയിൽ ഉപജീവനം കണ്ടെ ത്തുന്നവർക്ക് പുതിയൊരു സർഗ്ഗവിചാരധാരയും വിപണനമേഖലയും തുറക്കും എന്ന കാര്യത്തിൽ തർക്കമില്ല
ശില്പശാലയുടെ ഉദ്ഘാടനം 2022 ഒക്ടോബർ 14ന് രാവിലെ 11 മണിക്ക് രാജ്യസഭാ എം.പി. വി. ശിവദാസൻ നിർവ്വഹിക്കുന്നതാണ്. അക്കാദമി ചെയർപേഴ്സൺ മുരളി, ചീരോത്ത് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മാനന്തവാടി എം.എൽ.എ. ഒ.ആർ. കേളു മുഖ്യാതിഥി ആയിരിക്കും. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ഷംഷാദ അരക്കാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി മാനന്തവാടി ഗ്രാമ പഞ്ചായത്ത് ചെയർപേഴ്സൺ നവല്ലി പി.കെ, വാർഡ് മെമ്പർ സിനി ബാബു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ മുഹമ്മദ് എന്നിവർ ആശംസകൾ അർപ്പിക്കും. ക്യാമ്പ് ദിവസങ്ങളിൽ വൈകീട്ട് സാംസ്കാരിക പരിപാടി കൾ ഉണ്ടായിരിക്കുന്നതാണ്.14 ന് വൈകു 5 മണിക്ക് കെ ജെ ബേബിയുടെ ഏകാംഗ നാടകം കുഞ്ഞി മായൻ എന്തായിരിക്കും പറഞ്ഞത്, 16 ന് വൈകുന്നേരം ജനഗായകൻ വികെഎസിൻ്റെ സ്മരണാർത്ഥം നവോത്ഥാന ഗാനങ്ങളും ഉണ്ടാകും. വാർത്ത സമ്മേളനത്തിൽ അക്കാദമി സെക്രട്ടറി എൻ ബാലമുരളികൃഷ്ണൻ, സുനിൽ അശോകപുരം അക്കാദമി എക്സിക്യുട്ടീവ് അംഗം, സോളിഡാരിറ്റി വികസന കേന്ദ്രം സെക്രട്ടറി ജോസഫ് എം വർഗീസ്, സി ഡി സരസ്വതി. എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നല്ലൂർനാട് അംബേദ്ക്കർ ക്യാൻസർ സ്റ്റെൻററിൽ തീ പിടുത്തം:
Next post സുരക്ഷ 2022: ലോക ട്രോമ ദിനത്തിന്റെ ഭാഗമായുള്ള റോഡ്ഷോ സമാപിച്ചു
Close

Thank you for visiting Malayalanad.in