മാനന്തവാടി: മദ്യലഹരിയില്‍ സുഹൃത്തിനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 50000 രൂപ പിഴയും. മക്കിയാട്, ഞാറലോട് തടത്തില്‍ വീട്ടില്‍ കൊച്ചു എന്ന വര്‍ഗീസ് (58) നെയാണ് ബഹു. മാനന്തവാടി സ്പെഷല്‍ കോടതി ജഡ്ജ് പി.ടി പ്രകാശന് ശിക്ഷിച്ചത്. 2020 നവംബറിലാണ് കേസിനാസ്പദമായ സംഭവം. എടത്തറ കോളനിയിലെ വെള്ളനാണ് കൊല്ലപ്പെട്ടത്. മദ്യം വാങ്ങിയ പണവുമായ് ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വാക്കേറ്റത്തിലേക്ക് നയിക്കുകയും ചുറ്റിക വെച്ച് വര്‍ഗ്ഗീസ് വെളളന്റെ തലക്കടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ വെള്ളന് മാനന്തവാടി ജില്ലാശുപത്രിയില്‍ വെച്ചാണ് മരിച്ചത്. പ്രതിക്കെതിരെ കൊലപാതക കുറ്റവും, എസ്.സി.എസ്.ടി അതിക്രമ നിരോധനനിയമവും ചുമത്തിയിരുന്നു. തൊണ്ടര്‍നാട് എസ്.എച്ച്.ഒ ആയിരുന്ന എ.യു. ജയപ്രകാശ് രജിസ്റ്റര്‍ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തിയ കേസ് പിന്നീട് എ എസ് പി ആയിരുന്ന ആനന്ദ് ഐ.പി.എസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജോഷി മുണ്ടക്കല്‍ ഹാജരായി.
കൽപ്പറ്റ : കേരള സർക്കാരിൻ്റെ എഫ്.പി.ഒ പ്രോത്സാഹന പദ്ധതി പ്രകാരം എസ്.എഫ്.എ.സി. കേരള മുഖേന രൂപീകരിച്ച കാർഷികോൽപ്പാദക കമ്പനിയായ വിൻഫാം പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ കാർഷിക മൂല്യ...
മുണ്ടക്കൈ - ചൂരൽമല ഉരുൾ ദുരന്തത്തിൻ്റെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ചിലവാക്കാതെ കിടക്കുന്നത് എഴുന്നൂറോളം കോടി രൂപ . ആകെ 705 കോടി 96...
മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും, തിരുനാൾ ജനുവരി 10, 11, 12 തീയതികളിൽ നടക്കും. ജനുവരി...
ബത്തേരി: ചുള്ളിയോട് -സുൽത്താൻബത്തേരി സ്റ്റേറ്റ് ഹൈവേയിൽ സുൽത്താൻബത്തേരിക്കടുത്ത് അമ്മായിപ്പാലത്തു വച്ചാണ് സ്റ്റേറ്റ് എക്സൈസ് എൻഫോസ്മെന്റ് സ്ക്വാഡ് തലവനായിരുന്ന അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി അനികുമാറും പാർട്ടിയും ചേർന്ന്...
കൽപ്പറ്റ: എസ്.എഫ്.ഐ 54–-ാം സ്ഥാപകദിനത്തിന്റെ ഭാഗമായി നാലാമത് അഭിമന്യു എൻഡോവ്മെന്റ് പുരസ്ക്കാരം ജൂനിയർ സോഫ്റ്റ് ബേസ്ബോൾ കേരള ടീം അംഗം ഹണി ഹരികൃഷ്ണന് സമ്മാനിച്ചു. 40,000 രൂപയയും...
മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം അതി തീവ്ര ദുരന്തമായി കേന്ദ്ര സർക്കാർ അംഗീകരിച്ചു. റവന്യൂ വകപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ട്വിങ്കിൾ ബിശ്വാസിന് കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ്...