നല്ലൂർനാട് അംബേദ്ക്കർ ക്യാൻസർ സ്റ്റെൻററിൽ തീ പിടുത്തം:

വയനാട് നല്ലൂർനാട് അംബേദ്ക്കർ ക്യാൻസർ സ്റ്റെൻററിൽ തീ പിടുത്തം…..ക്യാൻസർ സെൻററിൽ അണുനശീകരണത്തിനായി ചാക്കുകളിൽ അടച്ചിട്ട മുറിയിൽ സൂക്ഷിച്ചിരുന്ന ബ്ലീച്ചിംഗ് പൗഡറിന് തീപിടിച്ചു മാനന്തവാടി ഫയർ സ്റ്റേഷനിൽനിന്നും 2 യൂണിറ്റ് അഗ്നിശമന വാഹനം സംഭവ സ്ഥലത്ത് എത്തി. രൂക്ഷമായ ഗന്ധവും ശ്വാസംമുട്ടും കാരണം മുറിയിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല ഉടനെ തന്നെ സേനാംഗങ്ങൾ ബി.എ. സെറ്റ് ധരിച്ച് ഉള്ളിൽ കയറി തീയണച്ചു ചാക്കുകൾ പുറത്തെത്തിച്ച് അപകടനില ഒഴിവാക്കി. കൂട്ടിവെച്ച ബ്ലീച്ചിംഗ് പൗഡർ സ്വയം തീപിടിച്ചതാണന്നു കരുതുന്നു . തീപിടുത്തം ഉണ്ടായ ഉടനെ തന്നെ രോഗികളെ ആശുപത്രി ജീവനക്കാർ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരുന്നു. സ്റ്റേഷൻ ഓഫീസർ പി.വി.വിശ്വാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത് . ഓഫീസർമാരായ ഇ കുഞ്ഞിരാമൻ, അനിൽ പി എം , ശശി കെ ജി, വിശാൽ അഗസ്റ്റിൻ, വിനോദ് വി പി, ശ്രീകാന്ത്,നിതിൻ വി എം,ബിനീഷ്ബേബി,ലെജിത്ത് ആർ സി,അലക്സാണ്ടർ പി വി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post റാഗിംഗ്: വർക്കല എസ്എൻ കോളേജിൽ മൂന്ന് വിദ്യാർത്ഥികളെ പുറത്താക്കി.
Next post കളിമൺ കലാശില്പശാല 14 മുതൽ 17 വരെ മാനന്തവാടി ആർട്ട് ഗ്യാലറിയിൽ
Close

Thank you for visiting Malayalanad.in