ഡൽഹി സമരത്തിന് ഐക്യദാർഢ്യവുമായി വയനാട്ടിലും എൽ.ഡി.എഫിൻ്റെ ബഹുജന സദസ്സുകൾ.

കേരളത്തിനെതിരെയുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ ഡൽഹി ജന്തർ മന്തറിൽ നടത്തിയ സമരത്തിന്റെ തീജ്വാലയേന്തി എൽ.ഡി.എഫ്. ജില്ലയിലും ബഹുജനസദസ്സുകൾ സംഘടിപ്പിച്ചു നാടിനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്ന കേന്ദ്രത്തിന്റെ പകപോക്കൽ രാഷ്‌ട്രീയം ചെറുക്കുമെന്ന്‌ പ്രഖ്യാപിച്ചായിരുന്നു ജില്ലയിൽ പഞ്ചായത്ത്‌, നഗരസഭാ കേന്ദ്രങ്ങളിൽ സമരകാഹളം മുഴങ്ങിയത്‌. ഡൽഹിയിൽ കേരള മുഖ്യമന്ത്രി, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവർക്കൊപ്പം ഡൽഹി, പഞ്ചാബ്‌ മുഖ്യമന്ത്രിമാരും പ്രതിപക്ഷനിരയിലെ മുൻനിര നേതാക്കളുമെല്ലാം അണിനിരന്നതിന്റെ ആവേശം ജില്ലയിലെ ബഹുജനസദസ്സുകളിലും പ്രകടമായി. എൽ.ഡി.എഫ്‌ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട്‌ അഞ്ച്‌ മണി മുതലാണ്‌ പ്രതിഷേധ പരിപാടികൾ നടന്നത്. കൽപ്പറ്റ നഗരസഭ കേന്ദ്രീകരിച്ച്‌ എച്ച്‌.ഐ.എം യുപി സ്‌കൂൾ പരിസരത്ത്‌ നടന്ന ബഹുജനസദസ്സ്‌ എൽ.ഡി.എഫ്‌ ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. സി കെ നൗഷാദ്‌ അധ്യക്ഷനായി. വി ബാവ സ്വാഗതം പറഞ്ഞു. മാനന്തവാടിയില്‍ സി.പി.ഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ എന്‍ പ്രഭാകരന്‍ ഉദ്ഘാടനംചെയ്തു. ശോഭ രാജന്‍ അധ്യക്ഷയായി.സണ്ണി ജോര്‍ജ്‌ സ്വാഗതം പറഞ്ഞു. ബത്തേരിയിൽ സി.പി..ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്‌ഘാടനം ചെയ്‌തു. പി ജി സോമനാഥൻ അധ്യക്ഷനായി. കെ സി യോഹന്നാൻ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വില്ലേജ് ഓഫീസുകളിൽ ആവശ്യത്തിന് ജീവനക്കാരില്ല: യൂത്ത് കോൺഗ്രസ് കൽപ്പറ്റയിൽ മാർച്ചും ധർണ്ണയും നടത്തി.
Next post എക്സൈസ് വകുപ്പ് ചാരായം പിടികൂടി
Close

Thank you for visiting Malayalanad.in