കേരളത്തിനെതിരെയുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ ഡൽഹി ജന്തർ മന്തറിൽ നടത്തിയ സമരത്തിന്റെ തീജ്വാലയേന്തി എൽ.ഡി.എഫ്. ജില്ലയിലും ബഹുജനസദസ്സുകൾ സംഘടിപ്പിച്ചു നാടിനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്ന കേന്ദ്രത്തിന്റെ പകപോക്കൽ രാഷ്ട്രീയം ചെറുക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു ജില്ലയിൽ പഞ്ചായത്ത്, നഗരസഭാ കേന്ദ്രങ്ങളിൽ സമരകാഹളം മുഴങ്ങിയത്. ഡൽഹിയിൽ കേരള മുഖ്യമന്ത്രി, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവർക്കൊപ്പം ഡൽഹി, പഞ്ചാബ് മുഖ്യമന്ത്രിമാരും പ്രതിപക്ഷനിരയിലെ മുൻനിര നേതാക്കളുമെല്ലാം അണിനിരന്നതിന്റെ ആവേശം ജില്ലയിലെ ബഹുജനസദസ്സുകളിലും പ്രകടമായി. എൽ.ഡി.എഫ് നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് അഞ്ച് മണി മുതലാണ് പ്രതിഷേധ പരിപാടികൾ നടന്നത്. കൽപ്പറ്റ നഗരസഭ കേന്ദ്രീകരിച്ച് എച്ച്.ഐ.എം യുപി സ്കൂൾ പരിസരത്ത് നടന്ന ബഹുജനസദസ്സ് എൽ.ഡി.എഫ് ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി കെ നൗഷാദ് അധ്യക്ഷനായി. വി ബാവ സ്വാഗതം പറഞ്ഞു. മാനന്തവാടിയില്‍ സി.പി.ഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ എന്‍ പ്രഭാകരന് ഉദ്ഘാടനംചെയ്തു. ശോഭ രാജന് അധ്യക്ഷയായി.സണ്ണി ജോര്‍ജ് സ്വാഗതം പറഞ്ഞു. ബത്തേരിയിൽ സി.പി..ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു. പി ജി സോമനാഥൻ അധ്യക്ഷനായി. കെ സി യോഹന്നാൻ സ്വാഗതം പറഞ്ഞു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...