പിണങ്ങോട്.:ദയ ഗ്രന്ഥശാലയുടെ പ്രഥമസെക്രട്ടറിയും ഗ്രാമപഞ്ചായത്ത് ജനപ്രതിനിധിയുമായിരുന്ന പി എം സുബൈർ എഴുതിയ ആത്മകഥാംശമുള്ള സ്മരണകളും കവിതകളും ‘മഷിക്കറ-കഥയും ജീവിതവും’എന്ന പേരിൽ പുസ്തമായി ദയ ഗ്രന്ഥശാലപുറത്തിറക്കി. അറിയപ്പെടുന്ന പ്രഭാഷകനും, എഴുത്തുകാരനുമായ പി.എം എ ഗഫൂർ പുസ്തക പ്രകാശനവും,മുഖ്യ പ്രഭാഷണവും നിർവ്വഹിച്ചു .ബാംഗ്ലൂർ ആസ്ഥാനമായുള്ള ഐ.ഡി ഫ്രഷ് ഫുഡ് കമ്പനി സി .ഇ .ഒ ,പി .സി മുസ്തഫ മുഖ്യാതിഥിയായി പങ്കെടുക്കുകയും, പുസ്തകപ്രസാധനത്തിന്റെ അണിയറയിൽ പ്രവർത്തിച്ച നുഹ്മാൻ. പി, ബുഷ്ഹർ. കെ, സുമേഷ് ഫിലിപ്പ്, അനിരുദ്ധ്. കെ ജി, നിതിൻ പി ആർ എന്നിവർക്ക് ദയയുടെ ഉപഹാരം നൽകി. സംസ്ഥാനഅധ്യാപക അവാർഡ് ജേതാവും, ദയ ഗ്രന്ഥശാലയുടെ ആദ്യകാല പ്രസിഡണ്ടുമായ ശ്രീ.സുരേന്ദ്രൻ തച്ചോളി പുസ്തകം ഏറ്റുവാങ്ങുകയും, എഴുത്തുകാരനും പ്രഭാഷകനുമായ താജ്മൻസൂർ പുസ്തകം പരിചയപ്പെടുത്തുകയും ചെയ്തു. വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേണുക ഇ കെ,വൈസ് പ്രസിഡന്റ് പി എം നാസർ,വാർഡ് മെമ്പർമാരായ അൻവർ കെ പി, ജാസർ പാലയ്ക്കൽ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ സെക്രട്ടറി സുമേഷ് സി എം പാലിയേറ്റീവ് ചെയർപേഴ്സൺ ഷാഹിന പി കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
സുബൈർ പി എം മറുപടി പ്രസംഗം നടത്തി.
ഗ്രന്ഥശാല പ്രസിഡന്റ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി നൗഷാദ് കെ കെ സ്വാഗതവും, വൈസ് പ്രസിഡന്റ് അബ്ദുൽ ജലീൽ എൻ നന്ദിയും പറഞ്ഞു. നേരത്തെ ജില്ലയിൽ നടന്ന ലൈബ്രറി കൗൺസിൽ സംസ്ഥാന വയനോത്സവത്തിൽ വെച്ച് പ്രശസ്ത എഴുത്തുകാരൻ കെ ഇ എൻ കുഞ്ഞമ്മദ് പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം നിർവ്വഹിച്ചിരുന്നു. തുടർന്ന് സംഗീത വിരുന്നും വിവിധ മോഹിനിയാട്ടം, തിരുവാതിര, കഥക് നൃത്തം ഒപ്പന എന്നീ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...