ഭാരത് രത്ന മാതൃകയിൽ റിപ്പബ്ളിക് ദിനത്തിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഗ്രാമ പുരസ്കാരം നൽകുന്നു.

കൽപ്പറ്റ: ‘ റിപ്പബ്ലിക് ദിനത്തിൽ രാജ്യം പരമോന്നത സിവിലിയൻ ബഹുമതിയായി ഭാരത് രത്ന നൽകുന്ന മാതൃകയിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത് കലാസാഹിത്യം സ്പോർട്സും ഗെയിംസ് , പൊതു വിഭാഗം എന്നീ മൂന്ന് മേഖലകളിലായി ഗ്രാമ പുരസ്കാരം നൽകുന്നു .5001രൂപയും പ്രത്യേകം രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം മണ്മറഞ്ഞതും ജീവിച്ചിരിക്കുന്നതുമായ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ആരെയും പൊതുജനങ്ങൾക്ക് പുരസ്കാരത്തിനായി 8111866 566 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ജനുവരി 23ന് നാലു മണിക്കു മുൻപായി നാമനിർദേശം ചെയ്യാവുന്നതാണ് റിപ്പബ്ലിക് ദിനത്തിൽ വൈകുന്നേരം അഞ്ചുമണിക്ക് ഗ്രാമപഞ്ചായത്ത് പൊതു സ്റ്റേജിൽ വച്ച് പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തിൽ പുരസ്കാരങ്ങൾ നൽകുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ വി വിനയൻ അറിയിച്ചു. വൈസ് പ്രസിഡൻറ് കെ പി നുസ്രത്ത്, ബേബി വർഗീസ്, ഉഷാ രാജേന്ദ്രൻ, പി വാസുദേവൻ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് ജില്ലയിലെ പ്രഥമ ഗാസ്ട്രോ സയൻസസ് വിഭാഗവുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്
Next post പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ
Close

Thank you for visiting Malayalanad.in