കൽപ്പറ്റ:: ഗാസ്ട്രോ മെഡിസിനും ഗാസ്ട്രോ സർജറിയും പ്രവർത്തനമാരംഭിച്ചതോടെ ജില്ലയിലെ ആദ്യത്തെ സമ്പൂർണ്ണ ഗാസ്ട്രോ സയൻസസ് വിഭാഗവുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. പ്രശസ്ത ഉദര – കരൾ രോഗ വിദഗ്ദ്ധൻ ഡോ. അനീഷ് കുമാറിന്റെ നേതൃത്വത്തിൽ ഡോ. ശ്രീനിവാസ് (ഗാസ്ട്രോ മെഡിസിൻ) ഡോ. ശിവപ്രസാദ് (ഗാസ്ട്രോ സർജറി ) എന്നിവരാണ് ഈ വിഭാഗത്തെ നയിക്കുന്നത്.ഇതോടെ ജില്ലയിലെയും അനുബന്ധ പ്രദേശങ്ങളിലെയും ഉദര – കരൾ രോഗികൾക്ക് ആധുനിക ചികിത്സകൾ നൽകാൻ കഴിയും. റോഡപകടങ്ങളിലോ മറ്റു തരത്തിലുള്ള അപകടങ്ങളിലോ വയറിനും മറ്റു ഭാഗങ്ങളിലോ ഏൽക്കുന്ന മുറിവുകൾ കാരണം ഉണ്ടായേക്കാവുന്ന രക്തസ്രാവവും മറ്റും ഇതോടെ ഇവിടുന്ന് തന്നെ സർജറിയിലൂടെ പരിഹരിക്കാനാകും.പിത്താശയത്തിലെ കല്ല് നീക്കം ചെയ്യൽ, പിത്താശയത്തിലെ ക്യാൻസർ, കരളിലെ മുഴകൾ, കരളിനെ ബാധിക്കുന്ന ക്യാൻസർ, പാൻക്രിയാസ് സർജറികൾ, കുടലിനെ ബാധിക്കുന്ന വിവിധ രോഗങ്ങൾ, അപ്പെന്റിക്സിനുള്ള സർജറി, വൻകുടലിലുള്ള ക്യാൻസർ, ഹെർണിയ, ഉദരത്തെ ബാധിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സകൾ എന്നിവ കൂടാതെ എൻഡോസ്കോപ്പി, കോളണോസ്കോപ്പി തുടങ്ങിയവയും ഇപ്പോൾ ഒരു കുടകീഴിൽ ലഭ്യമാകും. കൂടാതെ ഗാസ്ട്രോ സയൻസസ് വിഭാഗത്തിലെ കിടത്തി ചികിത്സകൾ ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലും (സർക്കാർ ഇൻഷുറൻസ്) മെഡിസെപ്പിലും ലഭ്യമാണ്. കൂടാതെ കാർഡിയോളജി, ന്യൂറോളജി, യൂറോളജി തുടങ്ങിയ സൂപ്പർ സെപ്ഷ്യാലിറ്റി വിഭാഗങ്ങളിലും അസ്ഥിരോഗം, സ്ത്രീരോഗം, ജനറൽ മെഡിസിൻ, ജനറൽ സർജറി തുടങ്ങി മറ്റെല്ലാ ജനറൽ വിഭാഗങ്ങളിലും സർക്കാർ ഇൻഷുറൻസ് ആനുകൂല്യങ്ങൾ ഇവിടെ നൽകിവരുന്നു. പത്രസമ്മേളനത്തിൽ ഗാസ്ട്രോ സയൻസസ് വിഭാഗം മേധാവി ഡോ. അനീഷ് കുമാർ, ഡോ. ശ്രീനിവാസ് (ഗാസ്ട്രോ മെഡിസിൻ)ഡോ. ശിവപ്രസാദ് (ഗാസ്ട്രോ സർജൻ) ഡി ജി എം ഡോ. ഷാനവാസ് പള്ളിയാൽ എന്നിവർ പങ്കെടുത്തു.
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...
പുൽപ്പള്ളി ::പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ദർശന ദീപം' സംയുക്ത സമ്മേളനം സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയംബം മോർ ബസേലിയോസ്...
വിദ്യാഭ്യാസം എന്നത് കേവലം അറിവ് നേടുക എന്നതിലുപരി ഒരു കുട്ടിക്ക് സ്വയം പര്യാപ്തത നേടാനും സമൂഹത്തിന്റെ ഭാഗമാകാനുമുള്ള അവസരമാണ്. ഭിന്നശേഷിയുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം 'ഇൻക്ലൂസീവ് എഡ്യൂക്കേഷൻ' അഥവാ...
കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 757.10 എം.എസ്.എൽ ആയ സാഹചര്യത്തിൽ കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്പിൽ വേ ഷട്ടറുകൾ ഉയർത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ...
മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിസഭയിൽ കൃഷി മന്ത്രിയായി ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന അഡ്വ ടി. സിദ്ദീഖിന് ലക്കിടിയിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി...