കൃഷി ഓഫീസുകളില്‍ ഇന്റേണ്‍ഷിപ്പ്

കല്‍പ്പറ്റ, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, തരിയോട് കൃഷി ഓഫീസുകളിലും കല്‍പ്പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലും ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിന് അവസരം. വി.എച്ച്.എസ്.ഇ (കൃഷി) ബന്ധപ്പെട്ട ഏതെങ്കിലും കോഴ്സ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. 2023 മാര്‍ച്ച് വരെ പ്രതിമാസം 2500 രൂപ നിരക്കിലാണ് ഇന്റേണ്‍ഷിപ്പ്. പ്രദേശവാസികള്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ബന്ധപ്പെട്ട കൃഷി ഭവനിലോ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലോ അപേക്ഷ നല്‍കണം. അവസാന തീയതി ഒഒക്ടോബര്‍ 17. ഫോണ്‍: 04936 207544.
*ഗതാഗത നിയന്ത്രണം*
മീനങ്ങാടി മുതല്‍ ഇരുളം വരെയുള്ള റോഡില്‍ ടാറിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 12 മുതല്‍ 10 ദിവസം ഭാഗികമായി ഗതാഗത തടസ്സം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടപ്പിലാക്കുന്ന മാനന്തവാടി ബ്ലോക്കിലെ വെള്ളമുണ്ട-പുളിഞ്ഞാല്‍-തോട്ടോളിപ്പടി റോഡില്‍ മൊതക്കര മുതല്‍ തോട്ടോളിപ്പടി വരെ ടാറിങ്ങ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 31 വരെ വാഹനഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.
*ക്വിസ് മത്സരം സംഘിടിപ്പിക്കും*
ഗാന്ധി ജയന്തി വരാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസും എസ്.ബി.ഐയും ചേര്‍ന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒക്ടോബര്‍ 17 ന് പുത്തൂര്‍വയല്‍ എസ്.ബി.ഐ ട്രെയിനിംഗ് സെന്ററില്‍ ക്വിസ് മത്സരം സംഘടിപ്പിക്കും. ഒരു സ്‌കൂളില്‍ നിന്നും 2 വിദ്യാര്‍ത്ഥികളുള്ള ഒരു ടീമിന് പങ്കെടുക്കാം. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന ടീമിന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ഹെഡ്മാസ്റ്ററുടെ സമ്മത പത്രവുമായി ഹാജരാകണം. ഫോണ്‍: 9447268307, 04936 202602.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിലും ഇനി മലയാളിത്തിളക്കം; മെൽബണിൽ സ്റ്റേറ്റ് ഇലക്ഷൻ സ്ഥാനാർത്ഥിയായി മലയാളിയായ ജോർജ് പാലക്കലോടി തിരഞ്ഞെടുക്കപ്പെട്ടു
Next post തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Close

Thank you for visiting Malayalanad.in