; തിരഞ്ഞെടുക്കപ്പെട്ടത് കോട്ടയം കുറവിലങ്ങാട് സ്വദേശി
മെൽബൺ: ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിൽ ഇനി മലയാളിത്തിളക്കം. ഓസ്‌ട്രേലിയയിലെ മെൽബൺ തിരഞ്ഞെടുപ്പിൽ സ്റ്റേറ്റ് ഇലക്ഷൻ സ്ഥാനാർത്ഥിയായി മലയാളി തിരഞ്ഞെടുക്കപ്പെട്ടതാണ് ഇപ്പോൾ ചർച്ചയായി മാറിയത്. ഓസ്ട്രേലിയയിലെ വിക്ടോറിയയിലെ സ്റ്റേറ്റ് ഇലക്ഷനിൽ മെൽബണിൽ നിന്നുള്ള സ്ഥാനാർത്ഥിയായാണ് മലയാളിയായ ജോർജ് പാലക്കലോടിയെ (അരുൺ ജോർജ് മാത്യു പാലക്കലോടി) തിരഞ്ഞെടുത്തിരിക്കുന്നത്. ഓസ്ട്രേലിയയിലെ പ്രതിപക്ഷ കക്ഷിയായ ലിബറൽ പാർട്ടിയുടെ സ്ഥാനാർഥിയായാണ് ജോർജ് പാലക്കലോടി മത്സരിക്കുക. കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ് ജോർജ് പാലക്കലോടി.
2006ൽ ഉപരിപഠനത്തിനായി ഓസ്ട്രേലിയയിൽ എത്തിയ ജോർജ് പാലക്കലോടി, ഐ ടി യിൽ ബിരുധാനാന്ത ബിരുദധാരിയാണ്. വിദ്യാർത്ഥിയായിരുന്ന കാലം മുതൽ ലിബറൽ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മാധ്യമ പ്രവർത്തന രംഗത്തും സംഘടനാ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യം ആയ ജോർജ് പാലക്കലോടി ഓസ്ട്രേലിയൻ മലയാളികൾക്കിടയിൽ സുപരിചിതനും സർവ്വസമ്മതനുമാണ്.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ (ഐഒസി ഓസ്‌ട്രേലിയ) ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ ജോർജ് പാലക്കലോടിയുടെ സാമൂഹിക സാംസ്‌കാരിക മേഖലകളിലുള്ള പ്രവർത്തങ്ങളും, സംഭാവനകളും, അദ്ദേഹത്തിന്റെ ലിബറൽ ആശയങ്ങളും മുൻനിർത്തിയാണ് അദ്ദേഹത്തെ ഈ സ്ഥാനത്തെക്ക് തിരഞ്ഞെടുത്തത് എന്ന് ലിബറൽ പാർട്ടി അവരുടെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നു.
കുറവിലങ്ങാട് പാലക്കലോടിയിൽ പരേതനായ പി വി മാത്യുവിന്റെയും, റിട്ടയേർഡ് ബാങ്ക് മാനേജരായ ത്രേസ്യാമ്മ ജോസഫിന്റെയും മകനാണ്. ജേർണലിസ്റ്റും സംഘടനാ പ്രവർത്തങ്ങളിൽ സജീവ സാന്നിധ്യവുമായ ഭാര്യ ഗീതു എലിസബത്ത് കോട്ടയം പുത്തൻപുരക്കൽ കുടുംബഗമാണ്. മാത്യു (5 ) ആൻഡ്രൂ (1) എന്നിവരാണ് മക്കൾ.
സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ അതീവ സന്തോഷം ഉണ്ടെന്നും, ലിബറൽ പാർട്ടി വ്യക്തമായ ഭൂരിപക്ഷത്തിൽ അധികാരത്തിൽ തിരിച്ചെത്തുമെന്നും, മെൽബണിൽനിന്നും തനിക്ക് മികച്ച വിജയമുണ്ടാവുമെന്നും ജോർജ് പാലക്കലോടി പ്രതികരിച്ചു.
മലയാളികളുടെയും സുഹൃത്തുക്കളുടെയും വലിയ പിന്തുണ തന്നെ ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നുണ്ട്. തന്റെ സ്ഥാനാർത്ഥിത്വം മറ്റുള്ളവർക്കും മുൻനിരയിലേക്ക് വന്നു പ്രവർത്തിക്കാൻ കൂടുതൽ പ്രചോദനമാവുമെന്ന പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു. വിക്ടോറിയ സ്റ്റേറ്റ് ഇലക്ഷൻ നവംബര് അവസാനത്തോടെ നടക്കും. ക്യാമ്പയിൻ ഫേസ്ബുക് പേജ് – www.facebook.com/GeorgePalackalody
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...