പ്രഥമ യുവ കപ്പ്-വയനാട് സ്കൂൾസ് ലീഗിന് ആവേശജ്ജ്വല തുടക്കം.

.
കൽപ്പറ്റ :വയനാട് യുണൈറ്റഡ് ഫുട്ബോൾക്ലബ്‌ വയനാട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും, ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സഹകരണത്തോടെ ജില്ലയിലെ സ്കൂൾ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന യുവ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനം മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനും, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ യു. ഷറഫലി നിർവ്വഹിച്ചു.
ജില്ലയിൽ നിന്നും യോഗ്യത നേടിയ ആറ് ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന യുവ കപ്പ്‌ ഫെബ്രുവരി 11വരെ കൽപ്പറ്റ എം. കെ ജിനചന്ദ്ര മെമ്മോറിയാൽ ജില്ലാ സ്റ്റേഡിയത്തിൽ ലീഗടിസ്ഥാനത്തിലാണ് മത്സരങ്ങൾ നടക്കുക.
ഉദ്ഘാടനചടങ്ങിൽ ജില്ലാ സ്പോർട്സ് കൌൺസിൽ പ്രസിഡന്റ്‌ എം. മധു, വയനാട് യുണൈറ്റഡ് എഫ് സി ചെയർമാൻ ഷമീംബക്കർ സി കെ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്‌ കെ. റഫീഖ്, സെക്രട്ടറി ബിനു തോമസ്, മുൻ ബ്ലാസ്റ്റേഴ്‌സ് താരം സുശാന്ത് മാത്യു, ബൈജു കെ എസ്., സജീവ് കെ ആർ, ഷാജിപി കെ എന്നിവർ പങ്കെടുത്തു. മൂന്ന് സബ് ജില്ലകളിൽനിന്നും യുവ കപ്പിൽ രജിസ്റ്റർ ചെയ്ത ടീമുകളിൽ സബ് ജില്ലാ അടിസ്ഥാനത്തിൽ നടന്ന മത്സരങ്ങളിൽ നിന്നും വെള്ളമുണ്ട മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ, സർവോദയ ഹയർ സെക്കണ്ടറി സ്കൂൾ ഏചോം, ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പടിഞ്ഞാറത്തറ, വയനാട്ഓർഫനെജ്ഹയർ സെക്കണ്ടറി സ്കൂൾ പിണങ്ങോട്, ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ മീനങ്ങാടി,വയനാട് ഓർഫനെജ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മുട്ടിൽ എന്നിവയാണ് യുവ കപ്പിന് യോഗ്യത നേടിയ ടീമുകൾ.അഞ്ചു ലക്ഷം രൂപയിലധികം വിലമതിക്കുന്ന ക്യാഷ് പ്രൈസും, മറ്റു അവാർഡുകളുമാണ്..ലീഗ് ചാമ്പ്യന്മാർക്ക് ഷീൽഡും സമ്മാനിക്കും.
ഉദ്ഘാടനമത്സരത്തിൽ വയനാട് ഓർഫനെജ് ഹയർ സെക്കണ്ടറി സ്കൂൾ പിണങ്ങോടും, ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ മീനങ്ങാടിയും ഏറ്റുമുട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Previous post വായനക്കാരൻ എഴുതുന്നു: പുസ്തകം പ്രകാശനം ചെയ്തു.
Next post വയനാട്ടിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അഞ്ച് പേർക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം
Close

Thank you for visiting Malayalanad.in