കൊച്ചി: സി. കെ. നാഥൻ രചിച്ച വായനക്കാരൻ എഴുതുന്നു എന്ന പുസ്തകത്തിന്റെ പ്രകാശനം പിറവം ദർശന അനാർക്കലി ഹാളിൽ നടന്നു എഴുത്തുകാരനും വിവർത്തകനുമായ ബാബുരാജ് കളമ്പൂർ അധ്യക്ഷനായ ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ സി.ആർ. നീലകണ്ഠൻ കഥാകാരൻ സി പി. ബിജു വിനു നൽകി പ്രകാശന കർമ്മം നിർവഹിച്ചു. ദാമു നായർ, രമേശൻ മുല്ലശ്ശേരി, മനോഹർ തോമസ് തുടങ്ങിയ എഴുത്തുകാർ ആശംസകൾ നേർന്നു സംസാരിച്ചു.അനിൽകുറ്റിച്ചിറ സ്വാഗതവും നാഥൻ നന്ദിയും രേഖ പ്പെടുത്തി വയനാട് നീർമാതളം ബുക്സ് ആണ് പ്രസാധകർ.