വയനാട്ടിൽ നിന്നും കാണാതായ പനമരം പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ കെ.എ എലിസബത്ത് (54) നെ കണ്ടെത്തി. തിരുവനന്തപുരത്തുള്ള സുഹൃത്തി ന്റെയടുത്താണ് ഇവരുള്ളത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും ബന്ധുക്കളും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ഒക്ടോബർ 10 മുതലാണ് സി.ഐ യെ കാണാതായത്. തുടർന്ന് പനമരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. മാനസിക സമ്മർദ്ദത്തെ തുടർന്നാണ് വയനാട് വിട്ട് നിന്നതെന്നാണ് സംശയം.