കൽപ്പറ്റ: കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്ന ല്വ്ലി അഗസ്റ്റിൻ എഴുതിയ കാർഷിക ക്വിസ് എന്ന പുസ്തകം സംസ്ഥാന കർഷകോത്തമ അവാർഡ് ജേതാവ് റോയി ആന്റണി പ്രകാശനം ചെയ്തു. ഡോ. വി.ജെ. സെബാസ്റ്റ്യൻ, ഡോ. ട്രീസ സെബാസ്റ്റ്യൻ എന്നിവർ ഏറ്റുവാങ്ങി. കൈനാട്ടി പത്മപ്രഭ ഗ്രന്ഥാലയം എം.പി. വീരേന്ദ്രകുമാർ ഹാളിൽ നടന്ന ചടങ്ങിൽ ഒയിസ്ക കൽപ്പറ്റ ചാപ്റ്റർ പ്രസിഡന്റ് അഡ്വ. കാതിരി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. വുമൺ ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി ബിന്ദു മിൽട്ടൺ പുസ്തകാവലോകനം നടത്തി. സുൽത്താൻ ബത്തേരി അസംപ്ഷൻ ഹോസ്പിറ്റലിലെ ഡോ. ബിബിൻ ജോസ്, ഡോ. സു രേഷ്, ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രൻ, സെക്രട്ടറി കെ. പ്രകാശൻ എന്നിവർ സംസാരിച്ചു. ലവ്ലി അഗസ്റ്റിൻ മറുപടി പറഞ്ഞു. ഇന്ത്യൻ കാർഷിക മേഖലയുമായി ബന്ധപ്പെട്ട ആയിരത്തി ഇരുനൂറിലധികം ചോദ്യ ങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും കാർഷിക ക്വിസിലുണ്ട്. കാർഷിക വിദ്യാർഥികൾക്കും ഗവേഷകർക്കും പരിസ്ഥിതി പ്രവർത്തകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഇതിന്റെ രചന.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...