കൽപ്പറ്റ: വൈത്തിരി ഉപവൻ റിസോർട്ടിലെ ഏറ്റുമുട്ടൽ കേസിൽ പ്രതിയായ മാവോയിസ്റ്റ് നേതാവ് ചന്ദ്രുവിനെ ഈ മാസം 20 വരെ കോടതി റിമാൻഡ് ചെയ്തു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കൽപ്പറ്റ ജില്ലാ കോടതിയിലാണ് ചന്ദ്രുവിനെ ഹാജരാക്കിയത്. 2019 -ൽ വൈത്തിരി ഉപവൻ റിസോർട്ട് ഏറ്റുമുട്ടലിൽ ചന്ദ്രുവിന് പങ്കുള്ളതായാണ് പോലീസ് കേസ്. ജലീൽ കൊല്ലപ്പെട്ട സമയം ചന്ദ്രുവും ഒപ്പം ഉണ്ടായിരുന്നുവെന്നും ഉപവൻ റിസോർട്ടിൽ നിന്ന് ചന്ദ്രുവിൻ്റെ വിരലടയാളം ലഭിച്ചിട്ടുണ്ടന്നും പോലീസ് റിപ്പോർട്ടിലുണ്ടായിരുന്നു. വിശദമായി ചോദ്യം ചെയ്യണമെന്ന പോലീസിൻറെ അപേക്ഷ അംഗീകരിച്ച കോടതി നേരത്തെ ചന്ദ്രുവിനെ പോലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. കസ്റ്റഡി സമയം അവസാനിച്ചതോടെ ഇന്ന് രാവിലെ പതിനൊന്നേ കാലോടെയാണ് ചന്ദ്രുവിനെ ജില്ലാ കോടതിയിൽ ഹാജരാക്കിയത് . .കഴിഞ്ഞ നവംബർ എട്ടിന് പേര്യ ചപ്പാരത്ത് ഏറ്റുമുട്ടലിലാണ് ചന്ദ്രുവും ഉണ്ണിമായയും പിടിയിലാകുന്നത്. ഉണ്ണിമായ ജയിലിലാണുള്ളത്. ചന്ദ്രുവിനെ ഇരുപതാം തിയതി വരെയാണ് വൈത്തിരി കേസിൽ റിമാൻഡ് ചെയ്തിട്ടുള്ളതെന്ന് ഗവ. പ്ലീഡർ ആൻറ് പബ്ലിക് പ്രോസിക്യൂട്ടർ എം. കെ .ജയപ്രമോദ് പറഞ്ഞു. ജില്ലാ ജഡ്ജ് എസ്. നസീറയാണ് ചന്ദ്രുവിനെ റിമാൻഡ് ചെയ്തത്. . പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ. പ്ലീഡർ ആൻറ് പബ്ലിക് പ്രോസിക്യൂട്ടർ എം.കെ. ജയപ്രമോദും പ്രതിക്കുവേണ്ടി അഡ്വ. വി.ജി. ലൈജുവും ഹാജരായി.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....