മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ ഒന്നര കോടിയുടെ സ്വർണ്ണ മിശ്രിതം പിടികൂടി

.
ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് എക്സൈസ് ഇൻസ്പെക്ടർ എ.ജി തമ്പിയും സംഘവും നടത്തിയ വാഹന പരിശോധനയിൽ ദ്രാവകരൂപത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒന്നര കോടിയോളം വിലമതിപ്പുള്ള 2. 266 കിലോ സ്വർണമിശ്രിതം പിടികൂടി. കർണാടകയിൽ നിന്നും കോഴിക്കോട്ടേക്കുള്ള കേരള ആർ ടി സി ബസ്സിലെ യാത്രക്കാരനായ കൊടുവള്ളി സ്വദേശി ടി.സി സഫീറലിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കുഴൽ രൂപത്തിലുള്ള ഫ്ലക്സ് പാക്കറ്റിൽ ഒളിപ്പിച്ച് അരയിൽ ബെൽറ്റ് പോലെ ചുറ്റിയാണ് സ്വർണ മിശ്രിതം കടത്തിക്കൊണ്ടു വന്നത്. സ്വർണ്ണവും പ്രതിയേയും തുടർനടപടികൾക്കായി മാനന്തവാടി എൻഫോസ്‌മെന്റ് ജി എസ് ടി വകുപ്പിന് കൈമാറി. പിടിച്ചെടുത്ത സ്വർണ്ണം മൈസൂരിൽ നിന്നും കൊടുവള്ളിയിലേക്ക് കടത്തിക്കൊണ്ടുവരുകയായിരുന്നു. വിദേശത്ത് നിന്നും എയർപോർട്ട് വഴി മൈസൂരിൽ എത്തിച്ചതാകാം എന്ന് സംശയിക്കുന്നു. പ്രിവന്റിവ് ഓഫീസർമാരായ രാജേഷ് കോമത്ത്, പി.കെ.മനോജ്‌ കുമാർ സിവിൽ എക്സ്സെസ് ഓഫീസർമാരായ രാജീവൻ കെ വി, മഹേഷ്‌ കെ എം, വനിതാ സിവിൽ എക്സ്സെസ് ഓഫീസർമാരായ പ്രസന്ന, അനിത എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ് ചൊവ്വാഴ്ച സമാപിക്കും: സമാപന സമ്മേളനം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്‌ഘാടനം ചെയ്യും
Next post അവയവദാന സന്ദേശം പകര്‍ന്ന് ശ്രദ്ധേയമായി സൈക്ലത്തോണ്‍
Close

Thank you for visiting Malayalanad.in