കൽപ്പറ്റ: സാമൂഹ്യ പ്രതിബദ്ധതയുള്ള സന്നദ്ധ പ്രവർത്തകരെ കൂടുതൽ ആവശ്യമുള്ള കാലഘട്ടമാണിതെന്ന് ടി.സിദ്ദീഖ് എം.എൽ.എ. ഈ രംഗത്ത് കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനം മാതൃകാപരമാണന്നും അദ്ദേഹം പറഞ്ഞു. കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ പി.ടി. മുഹമ്മദ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. 2013 മുതൽ കൽപ്പറ്റ അമ്പിലേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ സജീവ പ്രവർത്തകനായിരുന്നു പി.ടി. മുഹമ്മദ് .അദ്ദേഹത്തിൻ്റെ സ്മരണ നിലനിർത്തി സഹ പ്രവർത്തകർ ഏർപ്പെടുത്തിയ അവാർഡിൻ്റെ രണ്ടാമത് പുരസ്കാരം പിണങ്ങോട് സ്വദേശിയായ സമീർ മൊട്ടത്താനത്തിന് സമ്മാനിച്ചു. . കഴിഞ്ഞ 20 വർഷമായി ജീവകാരുണ്യ രംഗത്തുള്ള സമീർ പിണങ്ങോട് ദയ പാലിയേറ്റീവിൻ്റെ കൺവീനർ കൂടിയാണ്. കൽപ്പറ്റ ആനപ്പാലം പരിസരത്ത് തയ്യാറാക്കിയ പ്രത്യേക വേദിയിലാണ് അനുസ്മരണവും പുരസ്കാര ദാനവും നടന്നത്. പ്രസിഡണ്ട് യു.കെ. ആഷിബ് അധ്യക്ഷനായിരുന്നു.എൻ.ഒ. ദേവസ്സി, മാധ്യമ പ്രവർത്തകനും പി.ടി. കുഞ്ഞുമുഹമ്മദിൻ്റെ മകനുമായ പി.ടി.നാസർ, വൈസ് പ്രസിഡണ്ട് പി.കെ. അയൂബ്, ജോയിൻ്റ് സെക്രട്ടറി വി.വി.സലീം., അഷ്റഫ് മൂപ്പറ്റ, ലത്തീഫ് മാടായി, ഇബ്രാഹിം തന്നാണി തുടങ്ങിയവർ പങ്കെടുത്തു.
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....