.
കൽപ്പറ്റ: കൂത്തുപറമ്പ് രക്തസാക്ഷി ദിനം ജില്ലയിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. യൂണിറ്റുകളിൽ പ്രഭാതഭേരിയും പതാക ഉയർത്തലും നടത്തി.ബത്തേരി മൂലങ്കാവിലെ കൂത്ത്പറമ്പ് രക്തസാക്ഷി സ്മൃതിമണ്ഡലത്തിൽ ജില്ലാ സെക്രട്ടറി കെ റഫീഖ് പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയേറ്റംഗം പി ജംഷീദ്, ജില്ലാ കമ്മിറ്റിയംഗം ഇന്ദുപ്രഭ,വി വി ബേബി , പി ആർ ജയപ്രകാശ്, സിബിൽ എന്നിവർ സംസാരിച്ചു. ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പുൽപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുൽപ്പള്ളിയിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് ജോബിൻ ജോസ് അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി സി എം രജനീഷ് സ്വാഗതവും അമൽജിത്ത് നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം ഷിജി ഷിബു, പി എ മുഹമ്മദ്, കെ വി ജോബി, മണികണ്ഠൻ, സജിത് , ഷിനു, ശ്രീജിത്ത് എന്നിവർ സംസാരിച്ചു. വൈത്തിരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവുംമന്ദത്ത് സംഘടിപ്പിച്ച പരിപാടി ജില്ലാ ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എം രമേഷ്, ബ്ലോക്ക് പ്രസിഡണ്ട് കെ എസ് ഹരിശങ്കർ, വി എൻ ഉണ്ണിക്കൃഷ്ണൻ, ജോസിസൺ ജെയിംസ്, ആഷിഖ് സി എച്ച്, ഷബിന എന്നിവർ സംസാരിച്ചു. കോട്ടത്തറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെങ്ങപ്പള്ളിയിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ ജില്ലാ ട്രഷറർ കെ ആർ ജിതിൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ഷെജിൻ ജോസ്, ബ്ലോക്ക് പ്രസിഡണ്ട് പി ജംഷീദ്, റാഷിഖ്, ഉപേഷ് എന്നിവർ സംസാരിച്ചു. മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ സംഘടിപ്പിച്ച പരിപാടി എം പ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി കെ വിപിൻ, ബ്ലോക്ക് പ്രസിഡണ്ട് വി ബി ബബീഷ്, അഖിൽ , അനുഷ സുരേന്ദ്രൻ, നിരഞ്ജന എന്നിവർ സംസാരിച്ചു. പനമരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളമുണ്ട എട്ടേനാലിൽ സംഘടിപ്പിച്ച പരിപാടി പി എസ് സഞ്ജീവ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി കെ മുഹമ്മദലി, ബ്ലോക്ക് പ്രസിഡണ്ട് കെ ഇസ്മായിൽ , കെ അഷ്റഫ് , പി എ അസീസ്, സിജോ ജോസ് എന്നിവർ സംസാരിച്ചു. കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ സംഘടിപ്പിച്ച വി ഹാരിസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി സി ഷംസുദ്ദീൻ, ബ്ലോക്ക് പ്രസിഡണ്ട് അർജ്ജുൻ ഗോപാൽ, ബിനീഷ് മാധവ്, ജാനിഷ എന്നിവർ സംസാരിച്ചു. മീനങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലവയലിൽ സംഘടിപ്പിച്ച പരിപാടി ടി ജി ബീന ഉദ്ഘാടനം ചെയ്തു. ടി പി റിഥുശോഭ്, ജിഷ്ണു ജനാർദ്ദനൻ, കെ ഷമീർ, വിനീത് എന്നിവർ സംസാരിച്ചു. ബത്തേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലൂരിൽ സംഘടിപ്പിച്ച പരിപാടി ടി കെ രമേശൻ ഉദ്ഘാടനം ചെയ്തു. ഇന്ദുപ്രഭ, ലിജോ ജോണി, അഹ്നസ്, നിധിൻ, മനോജ് അമ്പാടി, ഹരികൃഷ്ണൻ, സിബിൽ എന്നിവർ സംസാരിച്ചു.
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...