കല്പറ്റ: സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫീസായ എം എന്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നവംബര്‍ 27 ന് (തിങ്കളാഴ്ച ) സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നിര്‍വ്വഹിക്കും. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര സംക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വംഎം പി, ദേശീയ എക്സിക്യുട്ടീവ് അംഗങ്ങളായ കെ പ്രകാശ് ബാബു, പി സന്തോഷ് കുമാര്‍ എം പി, റവന്യൂ മന്ത്രി കെ രാജന്, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര് അനില്‍, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ സത്യന് മൊകേരി, ടി വി ബാലന്, കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോൾ, സംസ്ഥാന കണ്ട്രോള് കമ്മീഷന് അംഗം പി കെ മൂര്‍ത്തി, എന്നിവര്‍ പ്രസംഗിക്കും. ജില്ലാ സെക്രട്ടറി ഇ ജെ ബാബു സ്വാഗതവും, സംസ്ഥാന കൗണ്‍സില്‍ അംഗം വിജയന് ചെറുകര നന്ദിയും പറയും.
— ജില്ലാ സെക്രട്ടറി ഇ ജെ ബാബു, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ വിജയന് ചെറുകര, പി കെ മൂര്‍ത്തി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ സി എസ് സ്റ്റാന്‍ലി, പി എം ജോയി എന്നിവർ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...