കൽപ്പറ്റയിൽ നടന്ന വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ 533 പോയിന്റുകളുമായി ആതിഥേയരായ കൽപ്പറ്റ എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. 402 പോയിന്റുകൾ നേടിയ കൽപ്പറ്റ എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂളാണ് റണ്ണേഴ്സ് അപ്.
സമാപന സമ്മേളനം കൽപ്പറ്റ നഗരസഭാ ചെയർമാൻ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജഷീർ പള്ളിവയൽ അധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ മുഖ്യരക്ഷാധികാരി എ പി നാരായണൻ നായർ സമ്മാനദാനം നിർവഹിച്ചു. എൻ എസ് എസ് വൈത്തിരി താലൂക്ക് യൂണിയൻ പ്രസിഡൻറ് പി കെ സുധാകരൻ നായർ അനുഗ്രഹ ഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ എ കെ ബാബു പ്രസന്നകുമാർ, വാർഡ് കൗൺസിലർ വിനോദ് കുമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജീറ്റോ ലൂയിസ്, പി ടി എ പ്രസിഡണ്ട് ഷാജി തദ്ദേവൂസ്, മദർ പി ടി എ പ്രസിഡൻറ് മിനി കെ എം പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീജേഷ് ബി നായർ തുടങ്ങിയവർ സംസാരിച്ചു. സബ് കമ്മിറ്റി കൺവീനർമാർ സംഘടന ഭാരവാഹികൾ, പിടിഎ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
അറബി സാഹിത്യോത്സവത്തിൽ 139 പോയിന്റുകളുമായി ജിഎച്ച്എസ് റിപ്പൺ ഒന്നാമതെത്തി. 114 പോയിന്റുകളുമായി ജി എച്ച് എസ് അച്ചൂർ ആണ് രണ്ടാമത്. സംസ്കൃതോത്സവത്തിൽ ജിഎച്ച്എസ്എസ് പടിഞ്ഞാറത്തറ ,സെൻറ് തോമസ് എച്ച് എസ് നടവയൽ എന്നീ സ്കൂളുകൾ 85 പോയിന്റുകളുമായി ഒന്നാമതെത്തി. എച്ച്ഐഎം യുപി സ്കൂൾ കൽപ്പറ്റ, എയുപിഎസ് വാളൽ, കോട്ടത്തറ, ജി യു പി എസ് ചെന്നലോട് എന്നിവർ 83 പോയിന്റുകളുമായി രണ്ടാം സ്ഥാനം പങ്കിട്ടു.
ഹയർസെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ കൽപ്പറ്റ 213. രണ്ടാം സ്ഥാനം ഡബ്യു ഒ എച്ച് എസ് എസ് പിണങ്ങോട് 191
ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ കൽപ്പറ്റ 201 രണ്ടാം സ്ഥാനം ഡബ്യു ഒ എച്ച് എസ് എസ് പിണങ്ങോട് 168
യുപി വിഭാഗത്തിൽ ഒന്നാമത് എച്ച്ഐഎം യുപി സ്കൂൾ കൽപ്പറ്റ 76. രണ്ടാമത് എസ് കെ എം ജെ എച്ച്എസ്എസ് കൽപ്പറ്റ 73
എൽപി .വിഭാഗത്തിൽ ഒന്നാമത് സെൻറ് തോമസ് എൽപിഎസ് നടവയൽ 61 രണ്ടാമത് എൻ എസ് എസ് എച്ച് എസ് എസ് കൽപ്പറ്റ,സെൻറ് മേരീസ് യുപിഎസ് തരിയോട്, ജോസഫ് യുപിഎസ് മേപ്പാടി 59
അറബി സാഹിത്യോത്സവം – ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാമത് ഡബ്ലിയു ഒ എച്ച്എസ്എസ് പിണങ്ങോട് 93 രണ്ടാമത് ജിഎച്ച്എസ്എസ് പടിഞ്ഞാറത്തറ 75
യുപി വിഭാഗത്തിൽ ഒന്നാമത് എയുപിഎസ് പടിഞ്ഞാറത്തറ 63 രണ്ടാമത് ജിയുപിഎസ് ചെന്ന ലോട് 59
എൽ പി വിഭാഗത്തിൽ ഒന്നാമത് സെൻറ് തോമസ് എൽപിഎസ് നടവയൽ, സെൻറ് ജോസഫ് യുപിഎസ് മേപ്പാടി 45 രണ്ടാമത് ജിഎൽപിഎസ് തരിയോട് 43
സംസ്കൃതോത്സവം . ഹൈസ്കൂൾ വിഭാഗം ഒന്നാമത് ജിഎച്ച്എസ്എസ് പടിഞ്ഞാറത്തറ 85 രണ്ടാമത് ജിഎച്ച്എസ്എസ് കണിയാമ്പറ്റ 50 ജിഎച്ച്എസ്എസ് മേപ്പാടി 50
യുപി വിഭാഗത്തിൽ ഒന്നാമത് സെൻറ് തോമസ് എച്ച് എസ് നടവയൽ 85 രണ്ടാമത് എയുപിഎസ് വാളൽ കോട്ടത്തറ, ജി യു പി എസ് ചെന്നലോട് എച്ച്ഐഎം യുപിഎസ് കൽപ്പറ്റ 83.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...