.
മാനന്തവാടി: മാനന്തവാടി അർബൺ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തനം 25 വർഷം പൂർത്തിയാവുന്നതിനോടനുബന്ധിച്ച് കൂടുതൽ സുധാര്യവും നവീനവുമായ സേവനങ്ങൾ അവതരിപ്പിച്ചു കൊണ്ട് മാനന്തവാടി ക്ഷീരോത്പാദക സഹകരണ സംഘം ഹാളിൽ സിൽവർ ജൂബിലിയുടെ ഭാഗമായുള്ള പരിപാടികൾ സംഘടിപ്പിച്ചു.
രാജ്യത്തിന്റെ എല്ലായിടത്തും ഉപയോഗിക്കാവുന്ന എ ടി എം കാർഡ് സഹകരണ മേഖലയിൽ ജില്ലയിലാദ്യമായി ഇടപടുകാർക്ക് സമർപ്പിച്ച് എ ടി എം കാർഡ് വിതരണം ഒ ആർ കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. അക്കൗണ്ട് മാനേജ്മെന്റ്, തുക കൈമാറ്റം, ബിൽ അടയ്ക്കൽ തുടങ്ങിയവയെല്ലാം ഓൺലൈനായി ചെയ്യാൻ കഴിയും വിധമുള്ള മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ഡിവിഡന്റ് വിതരണം മാനന്തവാടി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ ജോണി നിർവഹിച്ചു.ബാങ്ക് പ്രസിഡൻറ് കെ വി മോഹനൻ അധ്യക്ഷനായി.പി വി സഹദേവൻ, എം രജീഷ്, പിടി ബിജു, ടി കെ സുരേഷ്, തുളസീദാസ് എന്നിവർ സംസാരിച്ചു. കെ എം വർക്കി സ്വാഗതവും ശാരദാ സജീവൻ നന്ദിയും പറഞ്ഞു.
ബത്തേരി: ലൈസൻസില്ലാതെ നിയമവിരുദ്ധമായി കാറിൽ തിരകളും(ammunitions) മാരകായുധങ്ങളും കടത്തിയ സംഭവത്തിൽ ഒരാളെ കൂടി പിടികൂടി. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ബത്തേരി, പുത്തൻകുന്ന്, കോടതിപ്പടി, പാലപ്പെട്ടി വീട്ടിൽ, സഞ്ജു...
മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അധ്യയന വർഷത്തിൽ...
വയനാട്ടിൽ മഴ ശക്തമായി കേന്ദ്ര സേനെയെത്തി :മരം വീണും മണ്ണിടിഞ്ഞും ഗതാഗത കുരുക്ക്. നെന്മേനി ഗ്രാമ പഞ്ചായത്തിൽ പല്ലടംകുന്നു നഗറിൽ വീടിനു മുകളിലേക്കു മരം വീണു മറ്റു...
. കൽപ്പറ്റ: വയനാട്ടിൽ കനത്ത മഴ തുടങ്ങി. ലക്കിടിയിൽ 103 മില്ലിമീറ്റർ മഴ ലഭിച്ചു. വൈത്തിരി ചാരിറ്റിയിൽ മണ്ണിടിഞ്ഞു. ആർക്കും പരിക്കില്ല. സ്വകാര്യ സ്ഥലത്തെ സംരക്ഷണ മതിലാണ്...
കൽപ്പറ്റ:-സംസ്ഥാന സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കും ജനദ്രോഹ നയങ്ങൾക്കു മെതിരെ യു ഡി ടി എഫ് നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യു ഡി ടി എഫ്...
വൈത്തിരി: സ്വന്തം ഉപയോഗത്തിനും വില്‍പ്പനക്കുമായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട്, താമരശേരി, രാരോത്ത് വി.സി. സായൂജ്(33)നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും...