സിൽവർ ജൂബിലി നിറവിൽ മാനന്തവാടി അർബൺ കോ ഓപ്പറേറ്റീറ് സൊസൈറ്റി

.
മാനന്തവാടി: മാനന്തവാടി അർബൺ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തനം 25 വർഷം പൂർത്തിയാവുന്നതിനോടനുബന്ധിച്ച് കൂടുതൽ സുധാര്യവും നവീനവുമായ സേവനങ്ങൾ അവതരിപ്പിച്ചു കൊണ്ട് മാനന്തവാടി ക്ഷീരോത്പാദക സഹകരണ സംഘം ഹാളിൽ സിൽവർ ജൂബിലിയുടെ ഭാഗമായുള്ള പരിപാടികൾ സംഘടിപ്പിച്ചു.
രാജ്യത്തിന്റെ എല്ലായിടത്തും ഉപയോഗിക്കാവുന്ന എ ടി എം കാർഡ് സഹകരണ മേഖലയിൽ ജില്ലയിലാദ്യമായി ഇടപടുകാർക്ക് സമർപ്പിച്ച് എ ടി എം കാർഡ്‌ വിതരണം ഒ ആർ കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. അക്കൗണ്ട് മാനേജ്മെന്റ്‌, തുക കൈമാറ്റം, ബിൽ അടയ്‌ക്കൽ തുടങ്ങിയവയെല്ലാം ഓൺലൈനായി ചെയ്യാൻ കഴിയും വിധമുള്ള മൊബൈൽ ബാങ്കിങ്‌ ആപ്ലിക്കേഷൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ഡിവിഡന്റ്‌ വിതരണം മാനന്തവാടി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ ജോണി നിർവഹിച്ചു.ബാങ്ക് പ്രസിഡൻറ് കെ വി മോഹനൻ അധ്യക്ഷനായി.പി വി സഹദേവൻ, എം രജീഷ്, പിടി ബിജു, ടി കെ സുരേഷ്, തുളസീദാസ് എന്നിവർ സംസാരിച്ചു. കെ എം വർക്കി സ്വാഗതവും ശാരദാ സജീവൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *