കല്‍പ്പറ്റ: . മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളാ സദസ്സുമായി ബന്ധപ്പെട്ട് വയനാട് ജില്ലാ പോലീസ് കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളില്‍ 23.11.2023 തീയതി ട്രാഫിക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പോലീസ് മേധാവി പദം സിംഗ് ഐ.പി.എസ് അറിയിച്ചു.
കല്‍പ്പറ്റയില്‍ എസ്.കെ.എം.ജെ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തി ചേരുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഒരുക്കിയ ക്രമീകരണങ്ങള്‍
1. മാനന്തവാടി-ബത്തേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ബൈപാസ്സ് വഴി വന്ന് ജനമൈത്രി ജങ്ഷന് വഴി പരിപാടി നടക്കുന്ന സ്ഥലത്ത് ആളെ ഇറക്കിയ ശേഷം ബൈപാസില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. 2. പടിഞ്ഞാറത്തറ-മുണ്ടേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ സ്ഥലത്ത് ആളെ ഇറക്കിയ ശേഷം ബൈപാസില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. 3. വൈത്തിരി-ചുണ്ടേല്‍-മേപ്പാടി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ സ്ഥലത്ത് ആളെ ഇറക്കിയ ശേഷം ബൈപാസില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. 4. ചെറിയ വാഹനങ്ങള്‍ക്ക് കെ. ജെ ഹോസ്പിറ്റലിന് സമീപം ഗ്രൌണ്ടില് പാര്‍ക്ക് ചെയ്യാവുന്നതാണ്. 5. ഇരുചക്ര വാഹനങ്ങള്‍ മഹാറാണി ടെക്സ്റ്റൈല്‍സിന് മുന്‍വശമോ സിന്ദൂര്‍ ടെക്സ്റ്റൈല്സിനു മുന്‍വശമോ പാര്‍ക്ക് ചെയ്യാവുന്നതാണ്. 6. മറ്റു യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങളും യാത്രക്കായി ബൈപാസ് റോഡ് ഉപയോഗിക്കേണ്ടതാണ്.
ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തി ചേരുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഒരുക്കിയ ക്രമീകരണങ്ങള്‍
1. മുത്തങ്ങ, നായിക്കട്ടി ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസ്സുകള്‍ മന്തണ്ടി കുന്ന് എത്തി സപ്താ റിസോര്‍ട്ട് വഴി കുപ്പാടി ഗവണ്മെന്റ് സ്കൂളിന് സമീപം നിര്‍ത്തിയിടേണ്ടതാണ്. 2. വടക്കനാട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ കുപ്പാടി ഗവണ്മെന്റ് സ്കൂളിന് സമീപം നിര്‍ത്തിയിടേണ്ടതാണ്. 3. പുല്‍പ്പള്ളി ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ കുപ്പാടി ഫോറസ്റ്റ് ഡിപ്പോ തിരിഞ്ഞ് കടമാഞ്ചിറ വഴി നിര്‍മല മാതാ സ്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. 4. കേണിച്ചിറ, മീനങ്ങാടി, വടുവഞ്ചാല്‍, അമ്പലവയല്‍, താളൂര്‍, ചുള്ളിയോട്, ചീരാല്‍ പാട്ടവയല്‍ എന്നീ ഭാഗത്തുനിന്നും വരുന്ന ബസ്സുകള്‍ നേരെ സെന്റ് മേരീസ് കോളേജ് ഹെലിപ്പാഡില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. 5. പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്ന മറ്റ് ചെറുവാഹനങ്ങള്‍ ഹെലിപ്പാട് ഗ്രൗണ്ടിലും സമീപത്തെ ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതാണ്. 6. ജില്ലയിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റ് വാഹനങ്ങള്‍ സെന്റ് മേരീസ് കോളേജ് ഗേറ്റ് കടന്ന് അകത്ത് പാര്‍ക്ക് ചെയ്യേണ്ടതാണ്. മാനന്തവാടി ഗവ. എച്ച്.എസ് സ്കൂളില്‍ നടക്കുന്ന പരിപാടിയിലേക്ക് എത്തി ചേരുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഒരുക്കിയ ക്രമീകരണങ്ങള്‍
1. മാനന്തവാടി ടൗണ്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ബിഷപ്പ് ഹൗസിന് സമീപം ആളുകളെ ഇറക്കിയ ശേഷം ഹൗസിങ് ബോര്‍ഡ് ഗ്രൗണ്ടിലും, കെ.എസ്.ആര്.ടി.സി ഡിപ്പോക്ക് പരിസരത്തുള്ള ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതാണ്. കൂടുതലായി വരുന്ന വാഹനങ്ങള്‍ എല്‍.എഫ് സ്കൂള്‍ ഗ്രൗണ്ടിലും, മൈസൂര്‍ റോഡിലെ കോപ്പറേറ്റീവ് കോളേജിന് സമീപത്തും പാര്‍ക്ക് ചെയ്യേണ്ടതാണ്. 2. നാലാം മൈല്ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ചങ്ങാടക്കടവ് പാലത്തിന് സമീപം(മെറ്റലക്സിന് അടുത്ത്) ആളുകളെ ഇറക്കി പായോട് റോഡ് സൈഡിലും, മാനന്തവാടി ഗവ. കോളേജ് ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതാണ്. 3. കല്ലോടി ഭാഗത്തുനിന്നുംവരുന്ന വാഹനങ്ങള്‍ വര്‍ക്കിങ് വുമന്‍സ് ഹോസ്റ്റലിന് മുന്‍വശം ആളുകളെ ഇറക്കി ഹൗസിങ് ബോര്‍ഡ് ഗ്രൗണ്ടിലും, കെ.എസ്.ആര്.ടി.സി ഡിപ്പോക്ക് പരിസരത്തുള്ള ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതാണ്. 4. കാട്ടിക്കുളം ഭാഗത്തുനിന്നും കല്‍പ്പറ്റ ഭാഗത്തേക്കുള്ള സ്വകാര്യ വാഹനങ്ങള്‍ ചെറ്റപ്പാലം, കൊയിലേരി വഴി പോകേണ്ടതാണ് . 5. മാനന്തവാടി ടൗണില്‍ നിന്നും നാലാം മൈല്‍ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ വാഹനങ്ങള്‍ പെരുവക, കമ്മന, കുണ്ടാല വഴി പോകേണ്ടതാണ്.
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...