മാനന്തവാടി: വയനാട് ആർട്ട് ക്ലൗഡിന്റെ ആഭിമുഖ്യത്തിൽ ഉറവ് ഇക്കോ ലിങ്ക്സിന്റെ സഹകരണത്തോടെ 14 കലാകാരന്മാരുടെ സൃഷ്ടികൾ ഉൾക്കൊള്ളുന്ന കലാപ്രദർശനമായ “ഡ്രീംസ് ബിയോണ്ട് ദി ഫോറസ്റ്റ്” ഡിസംബർ രണ്ടിന് തുടങ്ങും.
ഡിസംബർ 2 മുതൽ 6 വരെ മാനന്തവാടി ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലും ഡിസംബർ 8 മുതൽ 22 വരെ തൃക്കൈപ്പറ്റ ഉറവ് ബാംബു ഗ്രോവ് റിസോർട്ടിലുമാണ് പ്രദർശനം നടക്കുന്നത്. ആർട്ട് ഗാലറിയിലെ പ്രദർശനം 2 ന് വൈകുന്നേരം 4 മണിക്ക് കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്യും. ഉറവ് ബാംബു ഗ്രോവ് റിസോർട്ടിൽ 8 ന് വൈകുന്നേരം 4 മണിക്കാണ് ഉദ്ഘാടനം. യാസ്മിൻ കിദ്വായി, ഡയറക്ടർ / പ്രൊഡ്യൂസർ സ്പ്രിങ് ബോക്സ് ഫിലിംസ്, ടി. സിദ്ദിഖ്, എം എൽ എ എന്നിവരുടെ മഹനീയ സാന്നിധ്യത്തിലാണ് ഉദ്ഘാടനം.
പങ്കെടുക്കുന്ന കലാകാരന്മാർ:
അരുൺ വി സി, ബിനീഷ് നാരായണൻ, ചിത്ര എലിസബത്ത്, ദീപ കെ പി, ജോർജ്കുട്ടി, ജോസഫ് എം വർഗീസ്, ഞാണൻ, പ്രസീത ബിജു, രമേഷ് എം ആർ, ഇ സി സദാസാനന്ദൻ, സണ്ണി മാനന്തവാടി, സുരേഷ് കെ ബി, ഉമേഷ് എ സി, വിനോദ് കുമാർ.
സാംസ്കാരിക പരിപാടികൾ: (ആർട്ട് ഗാലറി)
2 ഡിസംബർ-5-6 pm: ‘ഉണർവ്’ അവതരിപ്പിക്കുന്ന കലാസന്ധ്യ
3 ഡിസംബർ- 4-5 pm : പാനൽ ചർച്ച. വിഷയം: ദൃശ്യകലയുടെ ചരിത്രവും സൗന്ദര്യശാസ്ത്രവും. ചന്ദ്രൻ സി പയ്യന്നൂർ (കലാനിരൂപകൻ), WAC കലാകാരന്മാർ.
6 ഡിസംബർ 5-6pm: ശബരീശൻ & ടീമിന്റെ മെഹ്ഫിൽ
സാംസ്കാരിക പരിപാടികൾ: ( ഉറവ് ബാംബു ഗ്രോവ് റിസോർട്ട്)
8 ഡിസംബർ- 5pm-വയനാട് നാട്ടുകൂട്ടം ഫോക് ബാൻഡ് അവതരിപ്പിക്കുന്ന കലാസന്ധ്യ
10 ഡിസംബർ-6pm-കമ്പളം മ്യൂസിക് ബാൻഡ്-വയനാട് ഗാനങ്ങളും & ആദിവാസി കഥ പറയലും
17 ഡിസംബർ-6pm- ബിന്ദു ഇരുളം അവതരിപ്പിക്കുന്ന ഗോത്രകഥകളും പാട്ടും.
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...