സ്വിമ്മിംഗ് പൂളുകളിൽ ക്ലോറിനേഷൻ നിർബന്ധം :കുട്ടികളിൽ അഡിനോവൈറസ് ബാധയെക്കുറിച്ച് കണ്ടെത്തലുകൾക്ക് വിഷ്ണു നമ്പീശൻ മെമ്മോറിയൽ അവാർഡ് നേടി ഡോ.അരവിന്ദ് ജി.കെ.
സി.വി.ഷിബു. കൽപ്പറ്റ: ശുചിത്വ അന്തരീക്ഷത്തിലല്ലാതെ സ്വിമ്മിംഗ് പൂൾ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന അഡിനോ വൈറസ് ബാധ കുട്ടികളിൽ പലവിധ രോഗങ്ങൾക്ക് കാരണമാകുമെന്ന് പഠന റിപ്പോർട്ട്. തിരുവനന്തപുരം ശ്രീ ഗോകുലം ആശുപത്രിയിലെ ഡോ.. അരവിന്ദ് ജി.കെ. നടത്തിയ ഗവേഷണത്തിന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കേരള ഘടകത്തിൻ്റെ അംഗീകാരമായ വിഷ്ണു നമ്പീശൻ മെമ്മോറിയൽ അവാർഡ് ലഭിച്ചു. . വയനാട്ടിൽ നടന്ന ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിൻ്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മത്സര സ്വഭാവത്തിൽ നടന്ന പഠന – ഗവേഷണ പ്രബന്ധാവതരണത്തിലാണ് ഡോ. അരവിന്ദ് ജി.കെ. ഒന്നാം സ്ഥാനം നേടിയത്. ജല ഗുണ നിലവാര പരിശോധനയും സമയാസമയങ്ങളിൽ ക്ലോറിനേഷനും ഇല്ലാതെ കുട്ടികൾ സ്വിമ്മിംഗ് പൂൾ ഉപയോഗിക്കുമ്പോൾ ചിലരിൽ അഡിനോ വൈറസ് ബാധ ഉണ്ടാകാനിടയുണ്ടന്നതായിരുന്നു കണ്ടെത്തൽ. വൈറസ് ബാധയേറ്റാൽ നീണ്ടു നിൽക്കുന്ന പനി, ജലദോഷം, കഫകെട്ട്, തൊണ്ടവേദന, ചെങ്കണ്ണ് പോലെയുള്ള അസ്വസ്ഥത, വയറിളക്കം ,വയറു വേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകും. ശരാശരി അഞ്ച് ദിവസമെങ്കിലും കുട്ടിക്ക് ആശുപത്രി വാസം വേണ്ടി വരും. 2 മുതൽ 11 വയസ്സുവരെ പ്രായമുള്ള 16 കുട്ടികളിലാണ് നിരീക്ഷണവും പഠനവും നടത്തിയത്. ശ്രീഗോകുലം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളും ശിശു രോഗവിഭാഗം പ്രൊഫസറുമായ ഡോ.ലളിത കൈലാസ്, അസിസ്റ്റൻ്റ് പ്രൊഫസർ ഡോ.അഖില നാസ് എന്നിവ രുടെ ഗൈഡൻസോടെയായിരുന്നു ഡോ.അരവിന്ദ് ജി.കെ. പഠനവും ഗവേഷണവും നടത്തിയത്. അഡിനോ വൈറൽ പനി മറ്റ് ബാക്ടീരിയൽ പനി പോലെ രോഗലക്ഷണങ്ങൾ കാണിക്കുകയും ലാബ് മൂല്യങ്ങളായ ഇ.എസ്.ആർ. ,സി.ആർ.പി. എന്നിവ ഉയർന്ന് നിൽക്കുമെങ്കിലും ഇതിന് ആൻറിബയോട്ടിക് ഉപയോഗം ആവശ്യമില്ല. ഇങ്ങനെ കുട്ടികളിലെ ആൻ്റിബയോട്ടിക് ഉപയോഗം കുറച്ചു കൊണ്ടുവരാനാകുമെന്നാണ് കണ്ടെത്തൽ. ഗുണനിലവാരമുള്ള വെള്ളം ഉപയോഗിക്കലും സ്വിമ്മിംഗ് പൂളിലെ ക്ലോറിനേഷനാണ് ഇതിനുള്ള പ്രധാന പ്രതിവിധി സംസ്ഥാന സമ്മേളനത്തിൽ ഒന്നാം സ്ഥാനം നേടിയതിനാൽ പ്രബന്ധം ദേശീയ തലത്തിലേക്ക് യോഗ്യത നേടി. ഉടൻ തന്നെ പഠന റിപ്പോർട്ടിലെ പൂർണ്ണ കണ്ടെത്തലുകൾ ഇതുമായി ബന്ധപ്പെട്ട ജേണലിൽ പ്രസിദ്ധീകരിക്കും.
കൽപ്പറ്റ : സമസ്ത 100-ാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ച് ഈ മാസം 28 ന് ജില്ലയിലെ 15 റെയ്ഞ്ചുകളിലും വാഹന...
മേപ്പാടി : ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ രോഗ നിർണ്ണയത്തിന് ഗണനീയമായ സ്ഥാനമുള്ള റേഡിയോളജി & ഇമേജിങ് സയൻസസ് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക സി ടി സ്കാൻ മെഷീൻ...
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...