‘ സി.വി.ഷിബു കൽപ്പറ്റ: ശുചിത്വ അന്തരീക്ഷത്തിലല്ലാതെ സ്വിമ്മിംഗ് പൂൾ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന അഡിനോ വൈറസ് ബാധ കുട്ടികളിൽ പലവിധ രോഗങ്ങൾക്ക് കാരണമാകുമെന്ന് പഠന റിപ്പോർട്ട്. തിരുവനന്തപുരം ശ്രീ ഗോകുലം ആശുപത്രിയിലെ ഡോ.. അരവിന്ദ് ജി.കെ. നടത്തിയ ഗവേഷണത്തിന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കേരള ഘടകത്തിൻ്റെ അംഗീകാരമായ വിഷ്ണു നമ്പീശൻ മെമ്മോറിയൽ അവാർഡ് ലഭിച്ചു. . വയനാട്ടിൽ നടന്ന ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിൻ്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മത്സര സ്വഭാവത്തിൽ നടന്ന പഠന – ഗവേഷണ പ്രബന്ധാവതരണത്തിലാണ് ഡോ. അരവിന്ദ് ജി.കെ. ഒന്നാം സ്ഥാനം നേടിയത്. ജല ഗുണ നിലവാര പരിശോധനയും സമയാസമയങ്ങളിൽ ക്ലോറിനേഷനും ഇല്ലാതെ കുട്ടികൾ സ്വിമ്മിംഗ് പൂൾ ഉപയോഗിക്കുമ്പോൾ ചിലരിൽ അഡിനോ വൈറസ് ബാധ ഉണ്ടാകാനിടയുണ്ടന്നതായിരുന്നു കണ്ടെത്തൽ. വൈറസ് ബാധയേറ്റാൽ നീണ്ടു നിൽക്കുന്ന പനി, ജലദോഷം, കഫകെട്ട്, തൊണ്ടവേദന, ചെങ്കണ്ണ് പോലെയുള്ള അസ്വസ്ഥത, ‘ ശർദ്ദി, വയറിളക്കം ,വയറു വേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകും. ശരാശരി അഞ്ച് ദിവസമെങ്കിലും കുട്ടിക്ക് ആശുപത്രി വാസം വേണ്ടി വരും. 2 മുതൽ 11 വയസ്സുവരെ പ്രായമുള്ള 16 കുട്ടികളിലാണ് നിരീക്ഷണവും പഠനവും ഡോ. അരവിന്ദ് ജി.കെ. നടത്തിയത്. അഡിനോ വൈറൽ പനി മറ്റ് ബാക്ടീരിയൽ പനി പോലെ രോഗലക്ഷണങ്ങൾ കാണിക്കുകയും ലാബ് മൂല്യങ്ങളായ ഇ.എസ്.ആർ. ,സി.ആർ.പി. എന്നിവ നിൽക്കുമെങ്കിലും ഇതിന് ആൻറിബയോട്ടിക് ഉപയോഗം ആവശ്യമില്ല. ഇങ്ങനെ കുട്ടികളിലെ ആൻ്റിബയോട്ടിക് ഉപയോഗം കുറച്ചു കൊണ്ടുവരാനാകുമെന്നാണ് കണ്ടെത്തൽ. ഗുണനിലവാരമുള്ള വെള്ളം ഉപയോഗിക്കലും സ്വിമ്മിംഗ് പൂളിലെ ക്ലോറിനേഷനാണ് ഇതിനുള്ള പ്രധാന പ്രതിവിധി സംസ്ഥാന സമ്മേളനത്തിൽ ഒന്നാം സ്ഥാനം നേടിയതിനാൽ പ്രബന്ധം ദേശീയ തലത്തിലേക്ക് യോഗ്യത നേടി. ഉടൻ തന്നെ പഠന റിപ്പോർട്ടിലെ പൂർണ്ണ കണ്ടെത്തലുകൾ ഇതുമായി ബന്ധപ്പെട്ട ജേണലിൽ പ്രസിദ്ധീകരിക്കും.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...