വെള്ളമുണ്ടഃ ഗാന്ധി ജയന്തി വാരാഘോഷത്തൊടനുബന്ധിച്ച് ഖാദി ഗ്രാമ വ്യവസായ വകുപ്പിന്റെ ഡിബേറ്റ് വില്പന ആരംഭിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ ഒരുക്കിയ സ്റ്റാളിന്റെ ഉദ്ഘാടനം പ്രസിഡന്റ് സുധി രാധാകൃഷ്ണൻ നിർവഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ആദ്യ വില്പന നിർവഹിച്ചു.
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസർ ആയിഷ.എം അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ,ഷൈജു എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.
ഗാന്ധിജയന്തി വരാഘോഷത്തിന്റെ ഭാഗമായി ഖാദിക്ക് 30% ഗവ.റിബേറ്റ് നാലാകുന്നുണ്ട്. എല്ലാ സർക്കാർ, അർദ്ധസർക്കാർ,ബാങ്ക് ജീവനക്കാരും ഖാദി ധരിക്കണമെന്ന സർക്കാർ ഉത്തരവ് നിലവിലുണ്ട്.
മേളയിൽ കോട്ടൺ ഷർട്ടുകൾ, മുണ്ടുകൾ സാരികൾ, ബെഡ്ഷീറ്റുകൾ മറ്റ് ഖാദിഗ്രാമ വ്യവസായ ഉത്പന്നങ്ങൾ ആകർഷണീയ വിലയിൽ ലഭ്യമാണ്. ഖാദി തുണിത്തരങ്ങൾക്ക് ഒക്ടോബർ 12 വരെ റിബേറ്റ് ഉണ്ടായിരിക്കും.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....