ഭൗതിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ കുറിച്ച് കുടുംബശ്രീ വയനാട് ജില്ലാ മിഷന് തയ്യാറാക്കിയ ഹ്രസ്വ ചിത്രം ‘ ഇതള്‍പൊഴിയാ പൂക്കള്‍’ ശ്രദ്ധേയമാകുന്നു. ഹ്രസ്വ ചിത്രത്തിൻ്റെ ഓൺലൈൻ റിലീസ് കുടുംബശ്രീ എക്സിക്യൂടിവ് ഡയറക്ടർ ജാഫർ മാലിക് ഐ എ എസ് നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ ഡോ. ബി ശ്രീജിത്ത്, വയനാട് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി കേ ബാലസുബ്രഹ്മണ്യൻ, അസി.ജില്ലാ മിഷൻ കോ ഓർഡിനേറ്റർ വി കേ റജീന എന്നിവർ സന്നിഹിതരായിരുന്നു. ബഡ്സ് സ്കൂളുകളില്‍ ഭൗതിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് നല്കുന്ന സേവനങ്ങളും അവര്‍ക്ക് സമൂഹം നല്‍കേണ്ട പിന്തുണയുടെ പാഠങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ കീഴില്‍ കുടുംബശ്രീയുടെ മേല്‍ നോട്ടത്തില്‍ മാനസീക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസപരമായും തൊഴില്‍പരമായും പരിശീലനം നല്കുന്ന സ്ഥാപനങ്ങളാണ് ബഡ്സ് സ്കൂളുകള്‍. 18 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് ബഡ്സ് സ്കൂളുകളും, 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്ററുകളും സംസ്ഥാനത്തുടനീളമുണ്ട്. ഇത്തരം വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ ബഡ്സ് സ്കൂളില്‍ പറഞ്ഞയക്കുന്നതിലൂടെ കുട്ടികള്‍ കൈവരിക്കുന്ന മാനസീക ശാരീരീക വളര്‍ച്ചയും ഈ ഹ്രസ്വ ചിത്രത്തില്‍ അടിവരയിടുന്നു.ആഡ്വിന്‍ ജോ ലോപ്പസ്, നീതു ഒ പി , സിജി ആന്റണി, സി എസ് ആഷിക്, ജുവല്‍ ലിസ്ബത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജില്ലാ പ്രോഗ്രാം മാനേജർ കെ ജെ ബിജോയിയാണ് ഇൗ ഹ്രസ്വ ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിച്ചത്. മനു ബെന്നി ചയാഗ്രഹണവും ചിത്രസംയോജനം നിർവഹിച്ച ഹ്രസ്വ ചിത്രത്തിൻ്റെ ടൈറ്റിൽ ചെയ്തിരിക്കുന്നത് ശ്രീ ലാൽജാൻ ആണ്. കൂടാതെ ജില്ലയിലെ ബഡ്സ് സ്കൂള്‍ ജീവനക്കാരും, ബഡ്സ് സ്കൂളിലെ വിദ്യാര്‍ത്ഥികളും ഈ വീഡിയോയില്‍ അഭിനയിച്ചിട്ടുണ്ട്. kudumbashree official എന്ന യൂട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോ ഇതിനോടകം നൂറുകണക്കിന് പേരാണ് കണ്ടത്.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....