കുളങ്ങരത്ത് കുടുംബ സംഗമം സംഘടിപ്പിച്ചു

വെള്ളമുണ്ട:സിറ്റി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കുളങ്ങരത്ത് കുടുംബ സംഗമം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കെ.വി പോക്കർ ഹാജി അധ്യക്ഷത വഹിച്ചു. കെ.വി അന്ദ്രു ഹാജി, എം. സി. മജീദ്, ബിഷർ കെ,അൻസാർ കുളങ്ങരത്ത്, ഹാഫിസ് ഉനൈസ് തുടങ്ങിയവർ സംസാരിച്ചു.
സമൂഹത്തിന്‍റെ കാതലാണ് കുടുംബം. സമൂഹമെന്നത് ഒരു ശരീരമാണെങ്കില്‍ അതിലെ ജീവകോശമാണ് കുടുംബം. ഈ ജീവന്‍റെ അംശം പാവനമാണെന്ന് എല്ലാ സംഹിതകളും പഠിപ്പിക്കുന്നു. ഈ പാവനതയാണ് കുടുംബം എന്ന സംജ്ഞയ്ക്ക് അര്‍ത്ഥവും വ്യാപ്തിയും നല്കുന്നത്. ദിവ്യമായ സ്നേഹത്തിലുള്ള ഒത്തുചേരലാണ് ഓരോ കുടുംബ സംഗമങ്ങളെന്നും ജുനൈദ് കൈപ്പാണി പ്രസംഗത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *