.
കൽപ്പറ്റ:
രാഷ്ട്രീയ ഭേദമന്യേ വയനാട് വിധിയെ സ്വാഗതം ചെയ്തു. പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്യും പ്രകടനം നടത്തിയും ആഘോഷ തിമിർപ്പിലായിരുന്നു ഇന്ന് വയനാട് അഞ്ച് മാസമായി വയനാട്ടിലെ വോട്ടർമാരിലും പ്രത്യേകിച്ച യു.ഡി.എഫ്.പ്രവർത്തകരിലുമുണ്ടായ നിരാശയുടെയും ആശങ്കയുടെയും ദിനങ്ങൾക്ക് വിട നൽകി സന്തോഷത്തിൻ്റെ വെള്ളിയാഴ്ചയായിരുന്നു ഇന്ന് . കോടതി വിധി വന്നയുടൻ ഡിസിസി ഓഫീസിലും രാഹുൽഗാന്ധിയുടെ എം.പി.ഓഫീസിലും പിന്നെ നഗരത്തിലും ലഡു വിതരണം. സുപ്രീം കോടതിയുടെ സ്റ്റേ വാർത്ത പ്രചരിച്ചതോടെ യു.ഡി.എഫ്. പ്രവർത്തകർ നഗരത്തിലേക്കെത്തി. വൈകുന്നേരത്തോടെ പിണങ്ങോട് റോഡിൽ നിന്നാരംഭിച്ച് പുതിയ ബസ് സ്റ്റാൻഡിലേക്കും അവിടെ നിന്ന് പഴയ ബസ് സ്റ്റാൻഡിലേക്കും രാഹുൽ അനുകൂല മുദ്രാവാക്യങ്ങളുമായി പ്രകടനം.
രാഷ്ട്രീയ വിശദീകരണവുമായി പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് നേതാക്കളുടെ പ്രസംഗം.
ജനാധിപത്യത്തിൻ്റെ വിജയം നാടെങ്ങും ആഘോഷിക്കുന്ന കാഴ്ചയാണ് എവിടെയും കണ്ടത്.
കല്‍പ്പറ്റ:സുഗന്ധഗിരിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ്, റവന്യു, ഐ.റ്റി.ഡി.പി, പഞ്ചായത്ത് എന്നിവരുടെ സംയുക്ത യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗ തീരുമാനപ്രകാരം...
. മലപ്പുറം : വയനാട് സ്വദേശിയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് തെക്കുംതറ ചെങ്ങഴിമ്മൽ ചന്ദ്രൻ്റെ മകൻ വിനീത് (36) ആണു...
മാനന്തവാടി:ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ട ക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ [12] ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്...
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...
കൽപ്പറ്റയിൽ യൂണിമണിയുടെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു. യൂണി മണിയുടെ 25-ാ വാർഷികവും കൽപ്പറ്റ ബ്രാഞ്ചിന്റെ ഇരുപതാം വാർഷികഘോഷവും നടന്നു വരികയാണ്. ഫോറിൻ എക്സ്ചേഞ്ച്, ട്രാവൽ ആന്റ് ഹോളിഡേയ്സ്,...
#മിഡിൽ ഈസ്റ്റിൽ നിന്നും ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പണമിടപാടിന് സർക്കിളിന്റെ ഡിജിറ്റൽ ഡോളറായ USDC ഇനി മുതൽ ഉപയോഗപ്പെടുത്തും. കൊച്ചി: രാജ്യാന്തര തലത്തിൽ കറൻസി വിനിമയത്തിന്...