കൽപ്പറ്റ:പോക്സോ കേസിലെ പ്രതിക്ക് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. നൂൽപ്പുഴ തേലംമ്പറ്റ കോയാലിപുര കോളനി ഗണേശ് എന്ന ഗണപതി (54) യെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി കെ.ആർ.സുനിൽ കുമാർ വിവിധ കേസുകളിലായി മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചത് . പോക്സോ കേസിൽ വകുപ്പ് അഞ്ച് (എൻ) പ്രകാരം ജീവപര്യന്തവും (എൽ) പ്രകാരവും ജീവപര്യന്തവും ഒരു ലക്ഷം രൂപ വീതം പിഴയും ആണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലങ്കിൽ കൂടുതൽ ശിക്ഷ അനുഭവിക്കണം. മൂന്ന് കേസിൽ ഓരോ ലക്ഷം രൂപ വീതം പിഴയും 506 വകുപ്പ് പ്രകാരം 5 വർഷം 25000 രൂപ പിഴയും 376 വകുപ്പ് പ്രകാരം ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയുണ്ട്..എന്നാൽ വകുപ്പ് 326 പ്രകാരം ഒരു കേസിൽ പ്രതി കുറ്റക്കാരനല്ലന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇരയായ പെൺകുട്ടിയുടെ രണ്ടാനച്ചനാണ് പ്രതി. പതിനാറ് വയസ്സുള്ളപ്പോഴാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തത്. വിവരം പുറത്ത് പറഞാൽ കൊല്ലുമെന്ന് വധഭീഷണി മുഴക്കുകയും ചെയ്തു. ലൈംഗിക പീഡനത്തിന് ശേഷം സ്ഥിരമായ മർദ്ദനത്തിൽ കുട്ടിയുടെ കണ്ണിന് സാരമായി പരിക്കേൽക്കുകയും ചെയ്തതിനാൽ കാഴ്ചക്കുറവുണ്ട് .
ബത്തേരി പോലീസ് സ്റ്റേഷനിൽ 2019 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. എല്ലാ ശിക്ഷയും പ്രതി ഒരുമിച്ച് അനുഭവിച്ചാൽ മതി.
കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി കെ.ആർ.സുനിൽ കുമാർ ആണ് അപൂർവ്വമായ ഈ വിധി പ്രസ്താവിച്ചിട്ടുള്ളത്.
അഡ്വ.യു.കെ. പ്രിയ, അഡ്വ.ജി.ബബിത എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...