കൽപ്പറ്റ : ഓട്ടിസം ബാധിച്ച കുട്ടികൾക്ക് ഏർപ്പെടുത്തിയ പെൻഷൻ പദ്ധതിക്കായി ധനസമാഹരണത്തിന് കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി വീണ്ടും ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 17 നാണ് ബിരിയാണി ചലഞ്ച് നടത്തുകയെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 2022 ൽ നടത്തിയ ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച തുക ഉപയോഗിച്ച് 50 കുട്ടികൾക്ക് മാസംതോറും ആയിരം രൂപ തോതിൽ ധനസഹായം നൽകുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്.
150 ഓളം അപേക്ഷകരിൽ നിന്നുമാണ് 50 കുട്ടികളെ പദ്ധതിക്ക് വേണ്ടി തെരഞ്ഞെടുത്തത്. ബാക്കിയുള്ള കുട്ടികൾക്ക് കൂടി സഹായം എത്തിക്കുകയാണ് ലക്ഷ്യം. കൽപ്പറ്റ നഗരസഭയിലെയും സമീപത്തെ ഒൻപത് പഞ്ചായത്തുകളെയും ഉൾപ്പെടുത്തിയാണ് പദ്ധതി നടത്തുന്നത്. കൽപ്പറ്റയിലെയും പരിസരപ്രദേശങ്ങളിലെയും നല്ലവരായ ആളുകളുടെ സഹകരണത്തോടെയാണ് കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നതെന്നും ഇവർ വ്യക്തമാക്കി.
കൽപ്പറ്റയിലെ സർക്കാർ – അർദ്ധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവയെ ഉൾപ്പെടുത്തി കൊണ്ടാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്. വാർത്ത സമ്മേളനത്തിൽ യു.കെ ആഷിബ് (പ്രസിഡൻറ് )ഇബ്രാഹിം തന്നാണി ( ജോയിൻ സെക്രട്ടറി),വി. സലീം ( വൈസ് പ്രസിഡൻറ്), സ്വാഗതസംഘം ചെയർമാൻ നാസർ എന്നിവർ പങ്കെടുത്തു.
കൽപ്പറ്റ : സമസ്ത 100-ാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ച് ഈ മാസം 28 ന് ജില്ലയിലെ 15 റെയ്ഞ്ചുകളിലും വാഹന...
മേപ്പാടി : ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ രോഗ നിർണ്ണയത്തിന് ഗണനീയമായ സ്ഥാനമുള്ള റേഡിയോളജി & ഇമേജിങ് സയൻസസ് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക സി ടി സ്കാൻ മെഷീൻ...
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...