.
കൽപ്പറ്റ: രോഗത്തേയും ശാരീരിക അവശതയേയും അതിജീവിച്ച് ജൈവ കൃഷി നടത്തി ഉൽപന്നങ്ങൾ കുറഞ്ഞ നിരക്കിൽ വിപണണം ചെയ്യുന്ന മണിയങ്കോട് കല്ലേ മാക്കൽ കെ.റ്റി. ഗോപിനാഥന് മാതൃകാ കർഷകനുള്ള ജെസിഐ കൽപ്പറ്റ ‘സല്യൂട്ട് ദ സൈലന്റ് സ്റ്റാർ’ പ്രൊജക്ടിന്റെ ഭാഗമായി പുരസ്‌കാരം നല്‍കി ആദരിച്ചു. ജൈവ കൃഷി രംഗത്ത് സ്തുത്യര്‍ഹവും നിശ്ശബ്ദവും മാതൃകാപരവുമായ സേവനം ചെയ്യുന്ന കർഷകനെയാണ്ഈ മാസത്തെ പുരസ്‌കാരത്തിനു പരിഗണിച്ചത്. ജെ.സി.ഐ ആവാർഡ് നിർണ്ണയ കമ്മിറ്റിയുടെ വിലയിരുത്തലിനോടൊപ്പം കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരുടേയും ഒയിസ്ക ഉൾപ്പെടെയുള്ള സന്നദ്ധസംഘടനകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായവും പരിഗണിച്ചാണ് ഗോപിനാഥനെ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത്. കൽപ്പറ്റ ഐബെക് സ് സ്റ്റുഡിയോയിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരയ്ക്കാർ പുരസ്ക്കാരം കൈമാറി.ജെസിഐ ലോക്കൽ ഓർഗനൈസേഷൻ പ്രസിഡന്റ് ബേബി നാപ്പള്ളി അധ്യക്ഷത വഹിച്ചു. മുൻ അഗ്രിക്കൾച്ചറൽ ഡെപ്യൂട്ടി ഡയറക്ടർ ലൗലി അഗസ്റ്റിൻ മുഖ്യാതിഥിയായിരുന്നു. സംഗീത സി.ജി.,അബ്രഹാം ഇ.വി., ഒയിസ്ക്ക പ്രസിഡന്റ് അഡ്വ. അബ്ദുൾ റഹ്മാൻ ,ഷെമീർ പി., റോയ് ജോസഫ് , ഷാജി പോൾ , എം.ജെ. ഗ്രിഗറി, രമേശ് മാണിക്കൻ , അരുൺ കുമാർ , എൽദോ പി.വി. ജ്യോതി മോൾ എന്നിവർ സംസാരിച്ചു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...