മദ്യ- മയക്കു മരുന്ന് മാഫിയകൾക്ക് കടുത്ത ശിക്ഷ നൽകണം : ഗാന്ധി ദർശൻ വേദി

കൽപ്പറ്റ. കേരള പ്രാദേശ് ഗാന്ധി ദർശൻ വേദി അഞ്ചാമത് വയനാട് ജില്ലാ സമ്മേളനം ജില്ലാ കോൺഗ്രസ് കമ്മറ്റി ഓഫീസിൽ നടത്തി. മദ്യമയക്കുമരുന്ന് മാഫിയകൾക്ക് പ്രോൽസാഹനം നൽകുന്ന വികലമായ സർക്കാർ നയം തിരുത്തി കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകുകയും ഇരകളായ കുട്ടികൾളെയും ദുർബലരെയും സർക്കാർ ചിലവിൽ ചികിത്സിക്കുകയും ചെയ്യണമെന്ന് കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മദ്യ – മയക്കുമരുന്ന് മാഫിയകൾക്കും കുറ്റവാളികൾക്കും കടുത്ത ശിക്ഷ നൽകുകയും ഇതിനാവശ്യമായ നിയമ നിർമാണം നടത്തുകയും വേണം. ആത്മാർത്ഥതയോടെ സർക്കാർ അവ നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും വേണം.
രാഷ്ട്രീയ പാർട്ടികളെ സാമ്പത്തികമായി സഹായിക്കുന്ന മദ്യ- മയക്കുമരുന്ന് മാഫിയകൾക്ക് ചില ഉദ്യോഗസ്ഥരും അപൂർവ്വം രാഷ്ട്രീയ നേതാക്കളുമാണ് കൂട്ട് നിൽക്കുന്നത്. കേരളം അഭിമുഖീകരിക്കുന്ന മദ്യ, മയക്കു മരുന്ന് വിപത്തിന് ഉത്തരവാദികളായവരോടെ മൃദു സമീപനം കാട്ടുന്നവർ എത്ര ഉന്നതരായിരുന്നാലും മുഖം നോക്കാതെയുള്ള നടപടി വേണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഈ വിഷയത്തിൽ ഗൗരവ പൂർണ്ണവും ആത്മാർതവുമായ ഇടപെടൽ ഉണ്ടാക്കുകയും പൊതു സമൂഹത്തെയും ഗാന്ധി ദർശൻ വേദി പോലുള്ള സന്നദ്ധ സംഘടനകളെയും വിശ്വാസത്തിലെടുത്തുള്ള പരിഹാര നടപടികൾ കൂട്ടായി കണ്ടെത്തുകയും ചെയ്യണം. 18 വയസ് പൂർത്തിയായ മുഴുവൻ യുവതീ യുവാക്കളെയും നിഷ്ക്രിയരാക്കിയിരുത്താതെ അവരുടെ ശേഷി പൂർണ്ണമായും സമൂഹത്തിന് ഉപയോഗപ്പെടുത്തുന്ന തരത്തിൽ കാലികവും ഫലപ്രദവുമായ പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്ത് നടപ്പാക്കണം.
ഈ വിഷയത്തിൽ ഗാന്ധിജിയുടെ പ്രത്യയ ശാസ്ത്രത്തിലൂണിയ വീക്ഷണകോണിലൂടെയുള്ള നയങ്ങൾ അനിവാര്യമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് മുൻ ദേവസ്വം ബോർഡ് അംഗവും ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ വി.നാരായണ വാര്യർ പറഞ്ഞു.
പുതിയ ജില്ലാ പ്രസിഡൻഡായി ഇ.വി. അബ്രഹാമിനെയും ജനറൽ സെക്രട്ടറിയായി സജി തോമസിനെയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ : ടോമി പാണ്ടിശ്ശേരി, നാരായണ വാര്യർ (വൈസ് പ്രസിഡൻഡുമാർ) സിബിച്ചൻ കരിക്കേടം (ഖജാൻജി) ഷംസുദ്ദീൻ പി.ഇ, ആയിഷ പള്ളിയാൽ, ജോൺ കൽപറ്റ, അബ്ബസ്.പി.എ (സെകട്ടറിമാർ ).

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട്ടിൽ തമിഴനാട് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ആറ് പേർ റിമാൻഡിൽ: രണ്ട് പേർ ഒളിവിൽ
Next post വൈത്തിരിയിലെ കൂട്ടബലാത്സംഗം: പ്രതികൾക്ക് സെക്സ് റാക്കറ്റുമായി ബന്ധമെന്ന് സംശയം
Close

Thank you for visiting Malayalanad.in