വയനാട് അമ്പലവയലിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങി മരിച്ചു

വയനാട്ടില്‍ യുവതി കുളത്തിൽ മുങ്ങി മരിച്ചു.
അമ്പലവയല്‍ കുമ്പളേരി സ്വദേശി സോന പി വര്‍ഗീസ്(19) ആണ് മരിച്ചത്
കുളത്തില്‍ സഹോദരങ്ങളോടൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു
പഴുവക്കുടിയിൽ വർഗീസിന്റെ മകളാണ്. ബത്തേരി സെൻ്റ് മേരീസ് കോളേജിലെ രണ്ടാം വർഷ ബി.സി.എ. വിദ്യാർത്ഥിനിയാണ്. കുളത്തിലെ ചെളിയില്‍ താഴ്ന്നുപോവുകയായിരുന്നു
ബത്തേരിയില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയാണ് മൃതദേഹം പുറത്തെടുത്തത് വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *